കൊച്ചി: ഈ സർക്കാർ ഭൂലോക തോൽവിയാണെന്നും ജനങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മനം മടുത്തിരിക്കുകയാണെന്നും നടന് ധര്മ്മജന് ബോള്‍ഗാട്ടി.
എല്ലാവരും പുതിയൊരു മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ട്. ഏത് സീറ്റിൽ മത്സരിക്കാനും താൻ തയ്യാറാണ്. മത്സരിക്കണമെങ്കിൽ അതേ സ്ഥലത്ത് ജീവിക്കണമെന്നില്ല. പത്ത് ദിവസം കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കും. അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നമ്മൾ കേൾക്കുകയാണ് വേണ്ടതെന്നും ധർമ്മജൻ പറഞ്ഞു.
സ്വതന്ത്രനായി താൻ മത്സരിക്കില്ല. കോൺഗ്രസ് ടിക്കറ്റ് തന്നാൽ മാത്രമേ ഞാൻ മത്സരിക്കുകയുള്ളൂ. വേറൊരു പാർട്ടിയ്ക്ക് വേണ്ടിയും താൻ ഇറങ്ങില്ല. ഞാൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ്. താൻ മത്സരിച്ചിട്ടില്ലേങ്കിൽ പാർട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്നും ധർമ്മജൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: