ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ദല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ക്കു പിന്നാലെ, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ പ്രക്ഷോഭസ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സിംഘു അതിര്‍ത്തിക്ക് ചുറ്റും താമസിക്കുന്ന പ്രദേശവാസികള്‍ രംഗത്ത്. സമരക്കാര്‍ ഇവിടം കയ്യടക്കി രണ്ടുമാസം പിന്നിടുമ്പോഴാണ് പ്രദേശവാസികള്‍ പ്രക്ഷോഭകര്‍ക്കെതിരെ തിരിഞ്ഞത്. ഭാരത് മാതാ കി മുദ്രാവാക്യം മുഴക്കി ത്രിവര്‍ണ പതാകയുമായി എത്തിയവരാണ് പ്രതിഷേധക്കാര്‍ സിംഘു അതിര്‍ത്തി ഒഴിയണമെന്ന് ആവശ്യപ്പെട്ടത്.
സമരക്കാരോട് കടുത്ത രോഷമാണ് പ്രദേശവാസികള്‍ പ്രകടിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. സമരക്കാര്‍ ഇരിക്കുന്ന സ്ഥലത്തെ തെരുവ് കയ്യടിക്കിയായിന്നു പ്രദേശ വാസികള്‍ ഇടനിലക്കാരുടെ സമരത്തെ ചോദ്യം ചെയ്തത്. ഇവരുടെ സമരം തങ്ങള്‍ക്ക് അസൗകര്യങ്ങളുണ്ടാക്കുന്നുവെന്ന് ത്രിവര്‍ണ പതാകയുയര്‍ത്തി ചൂണ്ടിക്കാട്ടിയ നാട്ടുകാര്‍, ഇവിടം വിട്ടുപോകണമെന്ന് സംഘടനകളോട് ആവശ്യപ്പെട്ടു.
അതിര്‍ത്തിയിലെ പ്രതിഷേധം തങ്ങളുടെ നിത്യജീവിതത്തെ ദോഷകരമായി ബാധിച്ചുവെന്നും നാട്ടുകാരില്‍ പലരും ചൂണ്ടിക്കാട്ടി. സംഘടനകള്‍ നടത്തിയ അക്രമത്തെ പലരും വിമര്‍ശിച്ചു. ‘ഭരണഘടനയോടു നടത്തിയ നേരിട്ടുള്ള ആക്രമണം’ എന്നാണ് വിശേഷിപ്പിച്ചത്. രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കാനും സമരക്കാരോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: