ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് അക്രമം നടത്തിയത് കര്‍ഷക സമരത്തില്‍ മറവില്‍ നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളുമാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍. തങ്ങള്‍ സമാധാനപൂര്‍ണമായാണ് സമരം നയിക്കുന്നത്. അക്രമങ്ങളില്‍ വിശ്വസിക്കുന്നില്ല. ചെങ്കോട്ടയില്‍ കടന്നു കയറിയവരും നിയമം ലംഘിച്ച് ട്രാക്ടര്‍ റാലി നടത്തിയവരും തങ്ങള്‍ക്കൊപ്പമുള്ളവരല്ല. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടികള്‍ എടുക്കണമെന്നും ഇവര്‍ അറിയിച്ചു. അക്രമം നടത്തിയവര്‍ പുറത്തുനിന്നും വന്നവരാണ്. നഗരഹൃദയത്തില്‍ എത്തിയത് സംയുക്ത സമിതിയിലുള്ളവരല്ലന്നും ഇവര്‍ പറഞ്ഞു. പലയിടങ്ങളിലും പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം ശക്തമായി. കല്ലേറും നടന്നു.
മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ വഴികളും ഉപേക്ഷിച്ച് ദല്‍ഹി നഗരഹൃദയത്തിലേക്ക് അക്രമികള്‍ ഇരച്ചുകയറുകയായിരുന്നു. ഇതേത്തുടര്‍ന്ന് വലിയ സംഘര്‍ഷമാണ് ദല്‍ഹിയില്‍ അരങ്ങേറുന്നത്. നിരവധി പോലീസുകാര്‍ക്കും കര്‍ഷകര്‍ക്കും പരുക്കേറ്റു. ചെങ്കോട്ടയ്ക്കു മുകളില്‍ കയറിയ കര്‍ഷകരില്‍ ചിലര്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തി.
നഗരഹൃദയമായ ഐടിഒയില്‍ കര്‍ഷകരെ തുരത്താന്‍ പോലീസ് ശ്രമം തുടരുകയാണ്. ട്രാക്ടറുകള്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ മുന്നോട്ടു നീങ്ങിയതോടെ റോഡില്‍ കുത്തിയിരുന്ന് പൊലീസ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. കര്‍ഷകരും പൊലീസും തമ്മില്‍ കല്ലേറുണ്ടായി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ബാരിക്കേഡ് മറികടക്കാന്‍ പലയിടത്തും കര്‍ഷകര്‍ ശ്രമിച്ചത് ദസംഘര്‍ഷത്തിനിടയാക്കി. മാര്‍ച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പോലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകള്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പിന്‍വാങ്ങിയെങ്കിലും വീണ്ടും തിരികെ എത്തി പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: