വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം താലിബാനുമായി ഉണ്ടാക്കിയെന്നവകാശപ്പെടുന്ന സമാധാന കരാര്‍ പുന:പരിശോധിക്കാനൊരുങ്ങി ബൈഡന്. താലിബാൻ ഭീകരത വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം പുന:പരിശോധിക്കുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേശകനായ ജെയ്ക് സുള്ളിവനാണ് വിവരം അറിയിച്ചത്.
അയ്യായിരം കൊടും കുറ്റവാളികളായ താലിബാന് ഭീകരരെ അഫ്ഗാന് ഭരണകൂടം വിട്ടയച്ചതും ഇതേ കരാറനുസരിച്ചായിരുന്നു. ദോഹയില്‍ വെച്ചാണ് കരാര്‍ ഒപ്പിട്ടത്. ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങളും ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു. 18 മാസം നീണ്ട പത്ത് റൗണ്ട് ചർച്ചകളുടെ ഫലമാണ് സമാധാനക്കരാർ. മേഖലയിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനും ഇസ്ലാമിക ഭീകരത ഇല്ലാതാക്കാനും എടുത്തു നയം പക്ഷെ താലിബാന് അവസരമാക്കിമാറ്റി. ഇതോടെ നിരന്തരം അഫ്ഗാന് ഭരണകൂടത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന ആക്രമണങ്ങളാണ് താലിബാന് നടത്തുന്നത്.
സൈനിക താവളത്തിന് നേരെ അക്രമം നടന്നതും ഗൗരവപൂര്‍വ്വമാണ് അമേരിക്ക നിരീക്ഷിക്കുന്നത്. സമാധാനകരാര്‍ അഫ്ഗാനില്‍ സ്ഥിരതയാര്‍ന്ന ഒരു ഭരണകൂടം ഉണ്ടാവാനാണ്. എന്നാല്‍ താലിബാന് വിവിധ ഭീകര സംഘടനകളെ കൂട്ടുപിടിച്ചിരിക്കുകയാണ്. ജെയ്ക് സുള്ളിവന് വിഷയത്തില്‍ അഫ്ഗാനിലെ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മൊഹൈബുമായി ടെലഫോണ്‍ സംഭാഷണം നടത്തിയെന്നാണ് വിവരം.
ട്രംപ് അധികരത്തിലെത്തിയപ്പോൾ 9000ൽ താഴെ അമേരിക്കൻ സൈനികരേ അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീടത് 12,000ത്തോളം പേരായി. സേനാ പിന്മാറ്റത്തിന് കാര്യമായ നീക്കങ്ങളൊന്നും ആദ്യ വർഷങ്ങളിൽ ട്രംപ് നടത്തിയിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് യുഎസ് സേനയെ പിൻവലിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: