ന്യൂദല്‍ഹി : അതിര്‍ത്തിയില്‍ ചൈന വിന്യസിച്ചിട്ടുള്ള സൈന്യത്തെ തിരിച്ചുവിളിക്കാതെ ഇന്ത്യയും സൈനികരുടെ എണ്ണം കുറയ്ക്കില്ല. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സധിക്കുമെന്ന് ആത്മ വിശ്വാസമുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ദേശീയ മാധ്യമത്തോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിവേഗ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചില പദ്ധതികള്‍ക്ക് ചൈന തടസം സൃഷ്ടിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശിന് സമീപത്തായി ചൈന നിര്‍മിക്കുന്ന ഗ്രാമത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് അതിര്‍ത്തിയിലൂടെയാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി നടന്നുവരുന്നതാണ്.
ഇപ്പോള്‍ പ്രദേശവാസികളുടെ ആവശ്യത്തെ തുടര്‍ന്ന് ഇന്ത്യയും നിയന്ത്രണ രേഖയ്ക്ക് സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും രാജ്നാഥ് സിങ് അറിയിച്ചു. ഇന്ത്യന്‍ അതിര്‍ത്തിക്ക് 4.5 കിലോമീറ്ററിനുള്ളില്‍ 101 വീടുകള്‍ അടങ്ങുന്ന ഗ്രാമമാണ് ചൈന ഉണ്ടാക്കുന്നതെന്നാണ് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചൈനയുമായി തുറന്ന ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറാണ്. ഇന്ത്യ- ചൈന ഒമ്പതാംവട്ട സൈനിക തല ചര്‍ച്ചകള്‍ ഞായറാഴ്ച നടക്കും. ചുഷുല്‍ സെക്ടറിന് സമീപം മോള്‍ഡോയിലാണ് ചര്‍ച്ചകള്‍ നടക്കുക. ഇന്ത്യയുടെ പരാമാധികാരത്തിന് പൂര്‍ണ്ണമായും സംരക്ഷിക്കുന്നത് എല്ലാവിദ നടപടികളും കൈക്കൊള്ളുമെന്നും രാജ്നാഥ് സിങ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: