ന്യൂദല്‍ഹി: കോവിഡ് 19 വാക്സിനെടുത്തവരും വാക്സിന്കൊടുക്കുന്നവരും തമ്മില്‍ പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച അനുഭവങ്ങള്‍ പങ്കുവെച്ചു. കോവിഡ് വാക്സിനുകള്‍ സുരക്ഷിതമാണെന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന ചര്‍ച്ചയ്ക്കിടയില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ചര്‍ച്ചയില്‍ വാക്സിനെടുത്തവരും വാക്സിന് നല്‍കുന്നവരും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. സ്വയംപര്യാപ്തയുടെ സന്ദേശമാണ് രണ്ട് വാക്സിനുകള്‍ നിര്‍മ്മിച്ചതിലൂടെ ഇന്ത്യ ലോകത്തിന് നല്‍കിയതെന്ന് മോദി പറഞ്ഞു.
രണ്ട് വാക്സിനുകളും പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് വാക്സിനെടുക്കുന്നതില്‍ രാജ്യത്ത് പലയിടത്തും ഉയരുന്ന സംശയങ്ങലള ദൂരികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ‘വാക്സിന് എന്ന് വരുമെന്ന ചോദ്യമായിരുന്നു ആദ്യം. അന്ന് ഞാന്‍ പറഞ്ഞത് വാക്സിനെപ്പറ്റി തീരുമാനിക്കുന്നത് രാഷ്ട്രീയക്കാരല്ല, ശാസ്ത്രജ്ഞരാണെന്നായിരുന്നു. കാര്യക്ഷമമായ ഗവേഷണങ്ങള്‍ക്കൊടുവില്‍ രണ്ട് വാക്സിനുകള്‍ എത്തിയിരിക്കുകയാണ്,’ പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: