ഭോപ്പാല്‍: മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ബിജെപിയുടെ രാജ്യസഭാ എംപി ജ്യോതിരാദിത്യ സിന്ധ്യക്ക് ഭോപ്പാലില്‍ ഔദ്യോഗിക താമസസൗകര്യം ലഭിച്ചു. ശ്യാംല ഹില്‍സ് അഞ്ചിലാണ് ശിവരാജ് സിംഹ് ചൗഹാന് സര്‍ക്കാര്‍ ഇദ്ദേഹത്തിന് ബംഗ്ലാവ് അനുവദിച്ചിരിക്കുന്നത്. മുന്‍ സംസ്ഥാന മുഖ്യമന്ത്രിമാരായ ഉമാഭാരതിയും ദിഗ്വിജയ സിംഗുമായിരിക്കും ജ്യോതിരാദിത്യ സിന്ധ്യയുടെ അയല്‍ക്കാര്‍.
2019-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുണ മണ്ഡലത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദല്‍ഹിയിലെ സഫ്ദര്‍ജംഗ് റോഡ് 27-ലുള്ള പഴയ ബംഗ്ലാവ് ജോതിരാദിത്യ സിന്ധ്യക്ക് ഒഴിയേണ്ടിവന്നിരുന്നു. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ മാധവറാവു സിന്ധ്യക്കായിരുന്നു ഈ ബംഗ്ലാവ് ആദ്യം അനുവദിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം പിന്നീടിത് മകന് ജ്യോതിരാദിത്യ സിന്ധ്യക്ക് നല്കി. മുഖ്യമന്ത്രിയുടെ വസതിക്കു സമീപമാണ് ജ്യോതിരാദിത്യക്ക് പുതിയ വീട് അനുവദിച്ചിരിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉമാഭാരതിയുടെയും ദിഗ്വിജയ സിംഗിന്റെയും വസതികളേക്കാള് വലുതാണിത്. അലോട്ട്മെന്റ് നടപടികളും അറ്റകുറ്റപണികളും പൂര്‍ത്തിയായ ശേഷം പുതിയ വീട്ടിലേക്ക് താമസം മാറും. ഭോപ്പാലില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതിനായി വളരെക്കാലം മുന്‍പുതന്നെ ബംഗ്ലാവിന് അപേക്ഷിച്ചിരുന്നതാണെന്ന് ബിജെപി സംസ്ഥാന വക്താവ് പങ്കജ് ചതുര്‍വേദി പ്രതികരിച്ചു. മാര്‍ച്ചിലാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: