കവരത്തി: നരേന്ദ്ര മോദിയുടെ സ്വപ്നം ലക്ഷദ്വീപിനെ ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുക എന്നതാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കവരത്തിയില്‍ റോഡ് ഷോയ്ക്ക് ശേഷം ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. 1200 കോടി രൂപയുടെ ഓപ്റ്റിക്കല്‍ കേബിള്‍, 240 കോടിയുടെ അഗത്തി എയര്‍ പോര്‍ട്ട് നവീകരണം, മിനിക്കോയ് ദ്വീപിലെ പുതിയ എയര്‍പ്പോര്‍ട്ട്, സീപ്ലെയിന്‍, അഗത്തിയിലെ സ്മാര്‍ട്ട് നഗരപദ്ധതി തുടങ്ങി അടിസ്ഥാന സൗകര്യ രംഗത്ത് വന്‍ പദ്ധതികളാണ് മോദി സര്‍ക്കാര്‍ ദ്വീപ നിവാസികള്‍ പ്രഖ്യാപിച്ചത്.
മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിലുണ്ടായ മികച്ച മുന്നേറ്റം കണ്ടാല്‍ ബിജെപി മുസ്ലീം വിരുദ്ധ പാര്‍ട്ടിയല്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും. യാത്രാ സൗകര്യത്തിനായി രണ്ട് കപ്പലുണ്ടായിരുന്ന ദ്വീപില്‍ 22 കപ്പലും സ്പീഡ് വെസ്സലുകളും അനുവദിച്ചത് വാജ്പെയ് സര്‍ക്കാരാണ്. നേരത്തെ നടുക്കടലില്‍ കപ്പല്‍ നിര്‍ത്തി ബോട്ടുകളില്‍ മാറിക്കയറി ദ്വീപിലെത്തിയിരുന്നവര്ക്ക് പ്രശ്നപരിഹാരത്തിനായി സൗകര്യമൊരുക്കിക്കൊടുത്തതും വാജ്പെയ് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഇ. അബ്ദുള്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഡോ. മുത്തു കോയ, എച്ച്.കെ. മുഹമ്മദ് കാസിം, ഡോ: കോയമ്മ കോയ, സിറാജ് കോയ എന്നിവര്‍ പ്രസംഗിച്ചു.
ബിജെപി പ്രഭാരി എന്ന നിലയില്‍ ചുമതല ഏറ്റെടുക്കാന്‍ ചെന്ന അബ്ദുള്ളക്കുട്ടിക്ക് വന്‍വരവേല്‍പ്പാണ് ദ്വീപ് നിവാസികള്‍ നല്‍കിയത്. റോഡ് ഷോ, സാംസ്കാരിക പരിപാടി എന്നിവയുടെ അകമ്പടിയോടെയാണ് അബ്ദുള്ളക്കുട്ടിയെ സ്വീകരിച്ചത്. കവരത്തി, അഗത്തി, അമിനി, കടമത്ത് എന്നീ ദീപികളിലാണ് ആദ്യഘട്ട സന്ദര്‍ശനം നടത്തിയത്. എല്ലായിടത്തും ബിജെപി പൊതുയോഗവുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: