കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തിയറ്ററുകളിലേക്ക് എത്തുന്ന മലയാള സിനിമയിക്ക് ആശംസയുമായി മോഹന്‍ലാല്‍. പുതുവര്‍ഷത്തിലെ ആദ്യ മലയാളം റിലീസ് ചിത്രമായ ‘വെള്ളം’ത്തിന് ആശംസയുമായാണ് മോഹന്‍ലാല്‍ എത്തിയത്. വെള്ളം കാണാന്‍ മോഹന്‍ലാല്‍ വീഡിയോയിലൂടെ ക്ഷണിക്കുന്നത്.
മോഹന്‍ലാലിന്റെ വാക്കുകള്‍:
ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം സിനിമ സജീവമാകുകയാണ്. തിയറ്ററുകള്‍ തുറന്നു. അന്യഭാഷാ സിനിമകളാണ് ആദ്യം വന്നത്. പക്ഷേ മലയാളത്തിന്റെ ഒരു ചിത്രം 22ന് റിലീസ് ചെയ്യുകയാണ്. വെള്ളം. സിനിമയുടെ ഒരു ചക്രം ചലിക്കണമെങ്കില്‍ തിയറ്ററുകള്‍ തുറക്കണം, പ്രേക്ഷകര്‍ സിനിമ കാണണം. ഇതൊരു വലിയ ഇന്‍ഡസ്ട്രിയാണ്, എത്രയോ പേര് ജോലി ചെയ്യു്ന്ന വലിയ വ്യവസായമാണ്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സിനിമ ഉണ്ടാക്കുന്നത്. ഒരു പാട് സിനിമകള്‍ വരാനുണ്ട്. പ്രേക്ഷകരായ നിങ്ങള്‍ തിയറ്ററുകളിലേക്ക് വരണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. സിനിമയെ രക്ഷിക്കണം. കലാകാരന്മാരെയും രക്ഷിക്കണമെന്നും ഒരുപാടുവര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയിലുള്ള അപേക്ഷയാണെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: