ന്യൂദല്‍ഹി: ജനുവരി 16ന് ആരംഭിച്ച കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിന് സ്വീകരിക്കും. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും ഈ ഘട്ടത്തില്‍ പ്രതിരോധ കുത്തിവയ്പ് എടുക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമം ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്തെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവയ്പ് യജ്ഞം എന്ന വിശേഷണത്തോടെയാണ് ജനുവരി 16ന് പ്രധാനമന്ത്രി വാക്സിന് വിതരണത്തിന് തുടക്കമിട്ടത്. ഇന്ത്യന്‍ നിര്‍മിത വാക്സിനുകള്‍ രാജ്യത്തിന് കൊറോണ വൈറസിന് മേല്‍ നിര്‍ണായക വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള 50ന് മുകളിലുള്ളവര്‍ക്കും രണ്ടാം ഘട്ടത്തില്‍ വാക്സിന് നല്‍കും.
50 പിന്നിട്ട എല്ലാവര്ക്കും രണ്ടാം ഘട്ടത്തില്‍ കുത്തിവയ്പ് എടുക്കുമെന്നും ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രിമാരുമായി നേരത്തേ നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന ഓക്സ്ഫോര്‍ഡ്/അസ്ട്രാ സെനകയുടെ കോവീഷീല്ഡിനുമാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: