തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് കൊണ്ടുവന്നതില്‍ ഐ ഗ്രൂപ്പിന് അതൃപ്തി. രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കാനുള്ള നീക്കമായാണ് ഇതിനെ ഗ്രൂപ്പുകാര്‍ കാണുന്നത്. ഉമ്മന്‍ ചാണ്ടി വീണ്ടും അധികാരകേന്ദ്രമായതോടെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ മാറ്റം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷ കര് പറയുന്നത്. ഇലക്ഷന് അടുക്കുമ്പോള്‍ എ ഗ്രൂപ്പ് അധികാരം പിടിച്ചെടുക്കുന്നതേടെ ഐ ഗ്രൂപ്പ് അപ്രസക്തമാകുമെന്നാണ് കരുതുന്നത്.
പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് ഉമ്മന്‍ ചാണ്ടി നേതൃസ്ഥാനത്തേക്ക് വന്നത്. കോണ്‍ഗ്രസിലും എ ഗ്രൂപ്പ് പിടിമുറുക്കുന്നതോടെ രമേശ് ചെന്നിത്തലയും ഗ്രൂപ്പും വീണ്ടും അപ്രത്യക്ഷമാകുകയാണ്. തന്നെ ഹൈക്കമാന്‍ഡ് മാറ്റിനിര്‍ത്തിയതായി തോന്നുന്നില്ലെന്നാണ് ചെന്നിത്തല പറയുന്നത്. .
പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ല. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്റ് തീരുമാനിക്കുംം. മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെയും ഉയര്ത്തിക്കാട്ടാറില്ലെന്നും ചെന്നിത്തല പറഞ്ഞു. കെ.വി തോമസ് പാര്‍ട്ടി വിടുമെന്ന് കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പദവി നല്കി ഉമ്മന്‍ചാണ്ടിയെയും നേതൃനിരയിലേക്ക് കൊണ്ടുവന്നതില്‍ ഐ ഗ്രൂപ്പിനുള്ളില്‍ അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: