വിജയവാഡ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ധനസമാഹരണം നടത്തി മുസ്ലിം യുവതി. തഹേര ട്രസ്റ്റിലെ പ്രമുഖ സംഘാടകയായ സഹാറ ബീഗമാണ് രാമക്ഷേത്ര നിര്‍മാണത്തിന് സഹായം നല്കാന് മുസ്ലിം സമുദായത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഗ്രാമവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് സഹാറ ബീഗം. എത്രയോ ഹൈന്ദവര്‍ മോസ്ക് നിര്‍മിക്കുന്നതിനും ഇഡ്ഗകള്‍, സമുദായത്തിനായി ശ്മശാനങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് മുസ്ലിം സമുദായത്തിന് സ്ഥലം നല്‍കിയിട്ടുണ്ട്. നാനാത്വത്തിലെ ഏകത്വം’ – എന്ന ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവും പാരമ്പര്യവും അതാണെന്നും അവര്‍ പറഞ്ഞു.
അതുകൊണ്ടു തന്നെയാണ് രാമക്ഷേത്ര നിര്‍മാണത്തിന് മുസ്ലിം സമുദായം സംഭാവനകള്‍ നല്‍കണമെന്ന ആവശ്യവുമായാണ് സഹാറ ബീഗം രംഗത്ത് എത്തിയിരിക്കുന്നത്. നിധി ശേഖരണ പരിപാടിയിലെ നിധി സംഭരണ വഴി സംഭാവനകള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആളുകള്‍ക്ക് എത്ര രൂപ വേണമെങ്കിലും നല്‍കാവുന്നതാണ്. പത്തു രൂപയേ ഉള്ളൂവെങ്കില്‍ അതും നല്‍കാവുന്നതാണ്.
വിനായക് ചതുര്‍ത്ഥി, ദസറ, രാം നവ്മി എന്നിവയില്‍ പൂജ സംഘടിപ്പിക്കുന്നതില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെ എല്ലാ സമുദായങ്ങളും തങ്ങളുടെ ഹിന്ദു സഹോദരങ്ങളെ പിന്തുണയ്ക്കുന്നതിനായി പലപ്പോഴും സംഭാവന നല്‍കുന്നുണ്ട്. ആ മാതൃത രാമക്ഷേത്ര നിര്‍മാണത്തിലും തുടരണമെന്നും സഹാറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: