കൊടുങ്ങല്ലൂര്‍: ഗവ. താലൂക്കാശുപത്രിയിലെ ഡയാലിസിസ് സംവിധാനത്തിന്റെ ഗുണം അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. പാവപ്പെട്ട വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്നതിന് വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും സാമ്പത്തികസഹായം നല്കി വരുന്നുണ്ട്.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് താലൂക്ക് ആശുപത്രിയിലെ പരിമിതികള്‍ക്കനുസരിച്ചാണ് ഡയാലിസിസ് അനുവദിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. രജിസ്റ്റര്‍ ചെയ്ത രോഗികളെ ഫോണ്‍ വഴി ബന്ധപ്പെടുമ്പോള്‍ സാങ്കേതിക പ്രശ്നങ്ങളാല്‍ അറിയിക്കാന്‍ കഴിഞ്ഞില്ലെന്ന കാരണം പറഞ്ഞ് ചിലര്‍ സ്വന്തക്കാര്‍ക്ക് സൗകര്യമൊരുക്കുകയാണെന്ന് ആക്ഷേപമുണ്ട്.
ആശുപത്രിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലുമറിയാതെ ചിലര്‍ രാഷ്ട്രീയ സ്വാധീനത്താല്‍ നടത്തുന്ന പ്രവൃത്തികള്‍ സാധാരാണക്കാരായ രോഗികള്‍ക്ക് ദുരിതമായിട്ടുണ്ട്. വൃക്കരോഗികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ ഡയാലിസിസ് നടത്താന്‍ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: