തിരുവനന്തപുരം: മലബാറില്‍ മുസ്ലിംലീഗിനുള്ള മൃഗീയാധിപത്യം കോണ്‍ഗ്രസ്സിനെയും യു.ഡി.എഫിനെയും ഹൈജാക്ക് ചെയ്യുന്ന രീതിയിലേക്ക് വളര്‍ന്നിരിക്കുന്നെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ലീഗ് തീരുമാനിക്കുന്നതാണ് യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. പാണക്കാട് നിന്ന് അനുഗ്രഹം വാങ്ങിയാല്‍ മാത്രമേ ഭരണത്തിലും അധികാരത്തിലും ആഗ്രഹിക്കുന്ന പദവി ലഭിക്കുകയുള്ളു എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഉമ്മന്‍ചാണ്ടിയുടെ രംഗപ്രവേശത്തോടെ യു.ഡി.എഫിന് എന്തെങ്കിലും ഗുണപരമായ മാറ്റം സംഭവിക്കുമെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ല. പക്ഷെ കേരളത്തില്‍ സംഭവിക്കുന്ന അപകടകരമായ ധ്രുവീകരണത്തിന്റെ ഫലമാണ് ഉമ്മന്‍ചാണ്ടിയുടെ കടന്ന് വരവ്. മലബാറില്‍ മുസ്ലിംലീഗിനുള്ള മൃഗീയാധിപത്യം കോണ്‍ഗ്രസ്സിനെയും യു.ഡി.എഫിനെയും ഹൈജാക്ക് ചെയ്യുന്ന രീതിയിലേക്ക് വളര്‍ന്നിരിക്കുന്നു. ലീഗ് തീരുമാനിക്കുന്നതാണ് യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. പാണക്കാട് നിന്ന് അനുഗ്രഹം വാങ്ങിയാല്‍ മാത്രമേ ഭരണത്തിലും അധികാരത്തിലും ആഗ്രഹിക്കുന്ന പദവി ലഭിക്കുകയുള്ളു എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു.ലീഗ് എന്നതിലുപരി ജമാഅത്തെ ഇസ്ലാമി നിശ്ചയിക്കുന്ന രാഷ്ട്രീയ അജണ്ടകളാണ് യു.ഡി.എഫ് കയ്യടിച്ച് പാസ്സാക്കുന്നത്, മുന്നോക്ക സംവരണത്തിനെതിരെ ലീഗ് രംഗത്തെത്തിയതും കോണ്‍ഗ്രസ് അതിന് കുട പിടിക്കുന്നതും ജമാഅത്തെ ഇസ്ലാമിയും അജണ്ടയാണ്.എന്‍.എസ്.എസ്സ്, എസ്.എന്‍.ഡി.പി തുടങ്ങി ഭൂരിപക്ഷ സമുദായ സംഘടനകളുടെ അഭിപ്രായം പോലും പരിഗണിയ്ക്കാന്‍ കൂട്ടാക്കാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ലീഗിന്റെ തിട്ടൂരത്തിന് വഴങ്ങി കൊടുക്കുകയാണ്, ഇത് കേരളത്തിന് ഒട്ടും ഗുണകരമായ രാഷ്ട്രീയമല്ല. കോണ്‍ഗ്രസ്സ് ഉപ്പുവെച്ച കലം പോലെ ശോഷിക്കുന്നതിന്റെ പ്രധാന കാരണം ഈ അമിത വിധേയത്വമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: