ന്യൂദല്‍ഹി : വാട്സ്ആപ്പ് സ്വകാര്യ നയത്തില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നു ഉപയോക്താക്കളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെ വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യതാ നയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വാട്സ്ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
സ്വാകാര്യതാ നയത്തില്‍ മാറ്റം വരുത്തിയതോടെ ഇതിനെതിരെ ഉപയോക്താക്കള്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. കൂടാതെ പലരും വാട്സ്ആപ്പ് ഉപേക്ഷിച്ച് സിഗ്നല്‍ പോലെയുള്ള മറ്റ് സമൂഹ മാധ്യമങ്ങളിലേക്ക് മാറുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്. വിഷയത്തില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വാട്സ്ആപ്പ് സിഇഒ വില്‍ കാത്കാര്‍ട്ടിന് കത്തെഴുതുകയും ചെയ്തു.
വാട്സ്ആപ്പിന്റെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. ആപ്പില്‍ ഏകപക്ഷീയമായ നയമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ല. വിവരങ്ങളുടെ സ്വകാര്യത, തെരഞ്ഞെടുക്കാനുള്ള അവകാശം, ഡാറ്റാ സുരക്ഷിതത്വം തുടങ്ങിയവ സംബന്ധിച്ച സമീപനം പുനപ്പരിശോധിക്കണമെന്നും പുതുതായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റം പിന്‍വലിക്കണം.
കമ്പനി ഇപ്പോള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മാറ്റങ്ങള്‍ ഇന്ത്യക്കാരുടെ പരമാധികാരത്തിലും തെരഞ്ഞെടുക്കാനുള്ള അവസരവും സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്നതാണ്. ഇത് സുരക്ഷാ ഭീഷണി ഉയര്‍ത്തുനതുമാണ്. അതിനാല്‍ പുതിയ നയം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: