അഞ്ചാം പാതിരാ എന്ന അത്ഭുതപൂര്‍വ്വമായ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന് മാനുവല്‍ തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം പാതിരാ.അഞ്ചാം പാതിര നിര്‍മിച്ച ആഷിഖ് ഉസ്മാന് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല ആറാം പാതിരാ. ഡോ.അന്‍വര്‍ ഹുസൈന്റെ മറ്റൊരു നിഗൂഢമായ ഇന്‍വെസ്റ്റിഗേഷന്‍ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്.
ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം-സുഷില്‍ ശ്യാം, എഡിറ്റര്‍-ഷൈജു ശ്രീധരന്.
പ്രൊഡക്ഷന്‍ കണ്ട്രോളര്-ബാദുഷ, കല-ഗോകുല്‍ദാസ്, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍, പ്രൊമോ സ്റ്റില്‍സ്-വിഷ്ണു തണ്ടാശ്ശേരി, സ്റ്റില്‍സ്-അരുണ്‍ കിരണം, പരസ്യകല-ഓള്‍ഡ് മോങ്കസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഗസ്റ്റിന്, സുജിന്‍ സുജാതന്‍, സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ആക്ഷന്‍-സുപ്രീം സുന്ദര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: