ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്സിനുകളെ ‘സഞ്ജീവനി’ എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും വാക്കുകള്‍ക്ക് പകരം കിംദന്തികള്‍ ശ്രദ്ധിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
‘ഞാന്‍ ഇന്ന് സംതൃപ്തനും സന്തോഷവാനുമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നാം കോവിഡിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നു. പോരാട്ടത്തില്‍ ഈ വാക്സിന് സഞ്ജീവനിയായി പ്രവര്‍ത്തിക്കും. പോളിയോയ്ക്കും വസൂരിക്കും എതിരായ പോരാട്ടം നാം വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ നാം കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍ നിര്‍ണായക ഘട്ടത്തിലെത്തി’ -അദ്ദേഹം പറഞ്ഞു.
രാജ്യവ്യാപകമായുള്ള കോവിഡ് വാക്സിന് വിതരോണാദ്ഘാടനത്തിന് മുന്നോടിയായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹര്‍ഷ് വര്ധന് എത്തിയിരുന്നു. ഹര്ഷ്വര്ധന്റെ സാന്നിധ്യത്തില്‍ ശുചീകരണ തൊഴിലാളിയാണ് എയിംസില്‍വച്ച് രാജ്യത്ത് ആദ്യമായി വാക്സിന് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: