വാഷിങ്ടണ്‍: കൊറോണ മഹാമാരിയേയും അതുമൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളെയും നേരിടാന്‍ ഇന്ത്യ ശക്തമായ നടപടിയെടുത്തതായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ. സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പുപകരാന്‍ അത്തരത്തിലുള്ള നടപടികള്‍ ഈ വര്‍ഷവും എടുക്കണമെന്നും അവര്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചു. ആഗോള മാധ്യമ ചര്‍ച്ചയിലാണ് ഐഎംഎഫ് മേധാവി ഇന്ത്യയെ പ്രശംസിച്ചത്.
ശക്തമായ നടപടികള്‍ എടുത്തതിനാല്‍ ഇന്ത്യക്ക് അത്ര വലിയ പ്രത്യാഘാതം ഇനി നേരിടേണ്ടിവരില്ല. ജനുവരി 26 വരെ കാത്തിരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിച്ചത് ഇന്ത്യക്കും ബാധകമാണ്. ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ നിങ്ങളെപ്പറ്റി അത്ര മോശമല്ലാത്ത ചിത്രമാകും ഉണ്ടായിരിക്കുക. ജനുവരില്‍ 26നാണ് ഐഎംഎഫ് ലോക സമ്പദ് വ്യവസ്ഥ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.
ജനങ്ങള്‍ കൂട്ടമായി അടുത്തടുത്തു താമസിക്കുന്ന, ഇത്രയേറെ ജനസംഖ്യയുള്ള ഒരു രാജ്യത്തിന് നാടകീയമായ ലോക്ഡൗണ്‍ ആയിരുന്നു. പിന്നെ ഇന്ത്യ കൂടുതല്‍ നിയന്ത്രണങ്ങളിലേക്കും ലോക്ഡൗണുകളിലേക്കും നീങ്ങി. ഈ പരിവര്‍ത്തനവും അതിനുള്ള നയപരമായ പിന്തുണയും നല്ല ഫലമുണ്ടാക്കി.
സാമ്പത്തിക സൂചകങ്ങള്‍ നോക്കിയാല്‍, നാം കൊവിഡിനു മുന്‍പുണ്ടായിരുന്ന ഇന്ത്യയിലേക്കാണ് ഏറെക്കുറെ എത്തിച്ചേരുന്നത്. അതായത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ (ഇന്ത്യയിലെ) കാര്യമായി തന്നെ പുനരുജ്ജീവിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക നയക്കാര്യത്തിലും സര്‍ക്കാര്‍ ചെയ്തത് പ്രശംസനീയമാണ്. വളര്‍ന്നു വരുന്ന വിപണികളില്‍ (രാജ്യങ്ങളില്‍) ശരാശരി ആറു ശതമാനമാണ് സാമ്പത്തിക വളര്‍ച്ച. ഇന്ത്യയില്‍ ഇപ്പോള്‍ അത് ഇതിലും അല്‍പ്പം കൂടുതലാണ്, മാത്രമല്ല ഇനിയും വളരാനുള്ള അവസരവുമുണ്ട്. നിങ്ങള്‍ക്ക് കൂടുതല്‍ ചെയ്യാമെന്നുണ്ടെങ്കില്‍ ദയവായി അതു കൂടി ചെയ്യുക, അവര്‍ പറഞ്ഞു.
ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഘടനാപരമായ മാറ്റങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ തെന്ന വളരെയേറെ ആകര്‍ഷിച്ചതായും അവര്‍ പറഞ്ഞു. നാം അവയെ സ്വാഗതം ചെയ്യുന്നു. ഈ പരിഷ്കാരങ്ങളാകും ഭാവിയിലെ മത്സരക്ഷമത (ഇന്ത്യയുടെ) തീരുമാനിക്കുക. അതേസമയം, ലിംഗ സമത്വത്തില്‍ ഇന്ത്യ കുറേക്കൂടി ചെയ്യാനുണ്ട്. സ്ത്രീകള്‍ മുന്നണിപ്പോരാളികളാണ്. ജോലി നഷ്ടപ്പെടുന്നരിലും സ്ത്രീകളാണ് മുന്പില്. തൊഴില്‍ വിപണിയില്‍ ഇന്ത്യയില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്ന് അറിയാം. എങ്കിലും കൂടുതല്‍ ചെയ്യാനുണ്ട്, ജോര്‍ജിയേവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: