കൊട്ടാരക്കര: അസാധ്യമായതിനെ സാധ്യമാക്കുന്ന താന്ത്രിക മനസിന്റെ ഉടമയാണ് ഡോ.എന്‍.എന്‍. മുരളിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ‘മുറിവുകള്‍ ഉണങ്ങുമ്പോള്‍’ എന്ന ഡോ.എന്‍.എന്‍.മുരളിയുടെ ആത്മകഥ കൊട്ടാരക്കര മൈലം ഡോക്ടര്‍ മുരളീസ് മെഡിക്കല്‍ സെന്ററില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
മരുന്നുകൊണ്ട് ചികിത്സിക്കുന്നിടത്ത് മാത്രമല്ല വൈദ്യന്റെ വിജയം. മരുന്നിനേക്കാള്‍ ഫലപ്രാപ്തി വൈദ്യന്റെ പെരുമാറ്റരീതിക്കാണ്. സമൂഹത്തില്‍ ഇരുട്ട് മൂടുമ്പോള്‍ അപൂര്‍വ്വമായി കാണുന്ന നന്മയുടെ കൈത്തിരി വെളിച്ചമാണ് മുരളി ഡോക്ടറെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കൊട്ടാരക്കര നഗരസഭ ചെയര്മാന് എ.ഷാജു അധ്യക്ഷനായി. വി.മുരളീധരനില്‍ നിന്നും ഷാജു പുസ്തകം ഏറ്റുവാങ്ങി. നോവലിസ്റ്റ് കെ.വാസുദേവന്‍ നായര്‍ പുസ്തകം പരിചയപ്പെടുത്തി. നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാധനസഹായ വിതരണം ആര്‍എസ്എസ് പുനലൂര്‍ ജില്ലാ സംഘചാലക് ആര്. ദിവാകരന് നിര്‍വ്വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍, മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥ്, ബിജെപി മണ്ഡലം പ്രസിഡന്റ് വയയ്ക്കല്‍ സോമന്, ഗ്രാമപഞ്ചായത്തംഗം കെ. മണി, എം.ഷാഹുദ്ദീന്‍, കെ.വി.സുകുമാരന്‍ നായര്‍, ഡോ.പത്മിനി കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: