കരുനാഗപ്പള്ളി: അഞ്ചു വര്‍ഷമായി ഇടതുപക്ഷക്കാരന്റെ കാര്‍പോര്‍ച്ചില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നടത്തിവന്ന അങ്കണവാടി സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റി ബിജെപിയുടെ ജനപ്രതിനിധി അജീഷ് വാക്കുപാലിച്ചു.
കുലശേഖരപുരം കാട്ടില്‍കടവ് വാഴക്കൂട്ടത്തില്‍ കടവില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. വിജയിച്ചാല്‍ ഒരു മാസത്തിനകം അങ്കണവാടി സുരക്ഷിതമായ കെട്ടിടത്തിലേക്ക് എന്നത് അജീഷിന്റെ ഉറപ്പായിരുന്നു.
അങ്കണവാടിക്കായി കെട്ടിടം നല്കിയ സോമന് കളരിവാതുക്കലിനെ ബിജെപി ആദിനാട് ഏരിയ പ്രസിഡന്റ് ഷാല്‍ അനുമോദിച്ചു. റിട്ട. അധ്യാപക രമാദേവി, റിട്ട. അങ്കണവാടി സൂപ്രണ്ട് പ്രസന്ന, ഭാമ മഹേഷ്, മധുപാല്‍, ജോഷി, മനോജ്, അനു, ജിനീഷ്, അനില്‍, ഗോപാലകൃഷ്ണന്, ബാബു, ശ്രീകുമാര്‍, പ്രമോദ്, പ്രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: