ചെന്നൈ : പൊങ്കലിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് കാണാന്‍ എത്തിയത് ക്വാറന്റൈന്‍ ലംഘിച്ച്. ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ രാഹുല്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ മധുര ആവണിപുരത്ത് എത്തുകയായിരുന്നു.
വിദേശത്തു നിന്നും മടങ്ങിയെത്തുന്നവര്‍ ക്വാറന്റൈനില്‍ ഇരിക്കേണ്ടതായുണ്ട്. എന്നാല്‍ ഇത് പാലിക്കാതെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാഹുല്‍ പൊതുപരിപാടിക്കായി എത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഇറ്റലിയില്‍ നിന്നും കഴിഞ്ഞ 10ാം തിയതി ഞായറാഴ്ചയാണ് രാഹുല്‍ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ ക്വാറന്റൈന്‍ സമയ പരധി പൂര്‍ത്തിയാക്കാതെ 14ന് തന്നെ രാഹുല്‍ ജെല്ലിക്കെട്ടിനായി തമിഴ്‌നാട്ടിലേക്ക് എത്തി. ഡി എംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മകനും സിനിമാ താരവുമായ ഉദയനിധി സ്റ്റാലിനൊപ്പമാണ് രാഹുല്‍ ഗാന്ധി ജല്ലിക്കെട്ട് കണ്ടത്.
ഇന്ത്യയ്‌ക്ക് പുറത്തുനിന്നും വന്നിട്ടും രാഹുല്‍ ഗാന്ധി എന്തുകൊണ്ട് ക്വാറന്റൈനില്‍ കഴിയാന്‍ തയ്യാറാകുന്നില്ല. കൊറോണ മാനദണ്ഡങ്ങള്‍ രാഹുലിന് ബാധകമല്ലേയെന്നും അഭിഭാഷകയായ ചാന്ദിനി ഷാ ചോദിച്ചു. നിയമങ്ങള്‍ സാധാരണക്കാര്‍ക്ക് മാത്രമാണോ ബാധകമായിട്ടുള്ളത്. വിഐപികള്‍ക്ക് രാജ്യത്ത് എന്തും ചെയ്യാമോയെന്നും രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ജെല്ലിക്കെട്ട് നടക്കുന്ന വേദിയിലെത്തിയ രാഹുലിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ചത് മാത്രമല്ല. സാമൂഹിക അകലം പാലിക്കുന്നതിലും രാഹുല്‍ വീഴ്ച വരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: