ഫ്ലോറിഡ: കടൽപ്പശുവിന്റെ ശരീരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് എഴുതിയ അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്ക. ഒരു മിണ്ടാപ്രാണിയോടെ കണ്ണില്ലാത്ത ഈ ക്രൂരത ചെയ്തയാളെ കണ്ടെത്തുന്നതിന് സഹായിക്കുന്നവർക്ക് 5000 യു.എസ് ഡോളർ (3,65,670 രൂപ) പ്രതിഫലം നൽകും.
അമേരിക്കയിലെ സംരക്ഷിത മൃഗമാണ് കടൽപ്പശു. ഇവയെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഫ്ലോറിഡയിലെ ഹോമോസാസ നദിയിൽ കണ്ടെത്തിയ കടൽപ്പശുവിന്റെ ദേഹത്താണ് ട്രംപ് എന്നെഴുതിയിരിക്കുന്നത് കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
തൊലിപ്പുറത്ത് വളരുന്ന ഒരുതരം പായൽ ഉപയോഗിച്ചാണ് ട്രംപ് എന്നെഴുതിയിരിക്കുന്നത്. രൂക്ഷമായ വിമർശനമാണ് ഈ ക്രൂരകൃത്യം ചെയ്തവർക്ക് നേരെ ഉയരുന്നത്. മത്സ്യ വന്യജീവി വകുപ്പ് സംയുക്തമായാണ് അക്രമിക്ക് വേണ്ടിയുള്ള തെരച്ചിൽ നടത്തുന്നത്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം തടവും അമ്പതിനായിരം യു.എസ് ഡോളർ പിഴയും കുറ്റവാളിക്ക് ലഭിക്കും. ഫ്ലോറിഡയുടെ അനൗദ്യോഗിക ചിഹ്നം കൂടിയാണ് കടൽപ്പശു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: