പറവൂര്‍: ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്ന് വിദ്യാലയത്തിന്റെ മുന്‍ പ്രിന്‍സിപ്പാള്‍ കെ.എന്‍. സുനില്‍ കുമാറിനെ ആദരിച്ചു. 31 വര്‍ഷമായി ദേശീയ ഭാഷാ പ്രചാരണത്തിനുള്ള സേവനങ്ങളെ പുരസ്ക്കരിച്ചാണ് ആദരിച്ചത്.
നൂറുകണക്കിന് കുടികളെ സൗജന്യമായി ഹിന്ദി പഠിപ്പിച്ച ഇദ്ദേഹത്തിന് 2001 ലെ എറണാകുളം ജില്ലയിലെ മികച്ച ഹിന്ദി പ്രചാരകനുള്ള അവാര്‍ഡ്, 2007 ല്‍ സര്‍വ ശിക്ഷാ അഭിയാന് കേരള യുടെ നിര്‍ദ്ദേശ പ്രകാരം ബിഹാര്‍ സംസ്ഥാനത്തെ ബേഗു സരായ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടന്ന ഹിന്ദി അധ്യാപക പരിശീലനത്തില്‍ എ വണ്‍ ഗ്രേഡ്, 2011 ല്‍ കേരള സ്റ്റേറ്റ് ഹിന്ദി പ്രചാരക സമിതി ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഹിന്ദി അദ്ധ്യാപകനുള്ള പുരസ്കാരം, 2014 ല്‍ സര്‍വ ശിക്ഷ അഭിയാന് എര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച ക്രിയാഗവേഷകനുള്ള പുരസ്കാരം, 2017ല്‍ ഭാരത സര്‍ക്കാരിന്റെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദേശീയ ഹിന്ദി അക്കാദമി ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ സര്‍വ്വ ശ്രേഷ്ഠ ഹിന്ദി പ്രചാരകനുള്ള അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഇപ്പോള്‍ അങ്കമാലി ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ ബ്ലോക്ക് പ്രൊജക്ട് കോ-ഓഡിനേറ്ററായി സേവനം അനുഷ്ഠിക്കുന്നു.
ഹിന്ദി വിദ്യാലയ ഹാളില്‍ നടന്ന ലോക ഹിന്ദി ദിനാഘോഷം ആലങ്ങാട് ഗ്രാമ പഞ്ചായത്ത് മുന്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് പി.എസ്. ജഗദീശന് ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.ആര്. ജയകൃഷ്ണന് അധ്യക്ഷനായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ആര്. രാമചന്ദ്രന്, പി.എസ്. ജഗദീശന് എന്നിവര്‍ സുനില്‍ മാഷിനെ ആദരിച്ചു. പ്രിന്‍സിപ്പാള്‍ പി.എസ്. ജയലക്ഷ്മി, സുരേഷ് വാഴേലില്‍ കെ.എസ്. ലക്ഷ്മി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: