തിരുവനന്തപുരം: മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വിവിധ കല പരിപാടികള്‍ കോര്‍ത്തിണക്കി ‘നവ്യം 2021’ എന്ന ഓണ്‍ലൈന്‍ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ തിരുവനന്തപുരവും അസോസിയേഷന് ഫോര്‍ ദി ഇന്റലകച്വലി ഡിസേബള്‍ഡ് (എയ്ഡ് ) ഉം സംയുക്തമായാണ് ഈ കലാ വിരുന്ന് ഒരുക്കിയത്.
”ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളുന്നതും, അവര്‍ക്കു കൂടി പ്രാപ്യവും സുസ്ഥിരവും മെച്ചപ്പെട്ടതുമായ ഒരു കോവിഡാനന്തര ലോകം പണിതുയര്‍ത്താം” എന്ന ഭിന്നശേഷിയുള്ളവര്‍ക്കായുള്ള അന്താരാഷ്ട്ര ദിനത്തിന്റെ സന്ദേശത്തെ ഉള്‍ക്കൊണ്ട് നടത്തപ്പെട്ട ഒരു കലാവിരുന്നായിരുന്നു നവ്യം. സംസ്ഥാനത്തെ മുപ്പതോളം സ്പെഷല്‍ സ്കൂളുകളിലെ കുട്ടികള്‍ പങ്കെടുത്തു.
കെ. എസ്. ചിത്ര, ജി. വേണുഗോപാല്‍, മധുപാല്‍, ലത നായര്‍, ഗോപിനാഥ് മുതുകാട്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായ പി.കെ.അബ്ദുള്‍ കരീം, നിതി ആയോഗിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ആന്റണി സിറിയക്, റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ കേരള ലക്ഷദ്വീപ് മേഘലയുടെ ജോയിന്റ് ഡയറകടര്‍ ഡോ. നീതു സോന, അസോസിയേഷന് ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ് ന്റെ ചെയര്മാന് ഫാദര്‍ റോയ് മാത്യൂ വടക്കേല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്ന്ന്കലാവിരുന്നിന്റെ ഭാഗമായി.
പ്രമുഖ മോട്ടിവേഷണല്‍-എബിലിറ്റി ട്രെയിനര്‍ ബ്രഹ്മ നായകം മഹാദേവനും റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ബീനയും ചേര്‍ന്നാണ് പരിപാടി നിയന്ത്രിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: