കൊച്ചി: സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് /മഹത്തായ ഭാരതീയ അടുക്കള’ 15ന് റിലീസ് ചെയ്യും. കേരളത്തിന്റെ സ്വന്തം മലയാളം ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാകും സിനിമ പ്രദര്‍ശനത്തിനെത്തുക.
വെള്ളിത്തിരയില്‍ വന്‍ വിജയമായിരുന്ന ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന സിനിമക്കുശേഷം സുരാജും, നിമിഷയും ഒന്നിക്കുന്നു സിനിമയാണിത്. ജിയോ ബേബി രചന നിര്‍ഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന് പണിക്കര്‍. ഡിജോ അഗസ്റ്റിന്, ജോമോന് ജേക്കബ്, വിഷ്ണു രാജന്, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. യുവസംവിധായകനായ ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.’ ആപ്പിള്‍, ആന്‍ഡ്രോയിഡ്, റോക്കു ടിവി, ആമസോണ്‍ ഫയര്‍ സ്റ്റിക്, www.neestream.com എന്നിവയിലൂടെ നീസ്ട്രീം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: