കോഴിക്കോട്: കാക്കിയഴിച്ചെത്തിയാല് പോലീസിനെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തലുമായി സിപിഎം നേതാവ്. ഏരിയ കമ്മിറ്റി അംഗം ഇ.എം. ദയാനന്ദന് വടകര ചോമ്പാല സ്റ്റേഷനിലെ സിപിഒ വിശ്വനാഥന് നേരെയാണ് ഭീഷണിയുമായി എത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പുതുവര്‍ഷാഘോഷം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് സിപിഎം നേതാവ് പോലീസിനെ ഭീഷണിപ്പെടുത്തിയത്.
പുതുവര്‍ഷത്തോടനുബന്ധിച്ച് വടകര ചോമ്പാലയില്‍ ആഘോഷ പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് രോഗവ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ പോലീസെത്തി പരിപാടി തടയുകയായിരുന്നു. പൊതുആഘോഷ പരിപാടി സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചതോടെ ദയാനന്ദന് പോലീസിനെ വെല്ലുവിളിച്ചു. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും പാര്ട്ടിക്കാര് ചേര്‍ന്ന് ഇയാളെ മാറ്റിക്കളഞ്ഞു. പിറ്റേന്ന് മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകനായ ഹേമന്ദിന്റെ വീട്ടില്‍ നിന്നും ഇയാള്‍ അറസ്റ്റിലായി. ഇതിന് പിന്നാലെയാണ് ഭീഷണി പ്രസംഗമുണ്ടായത്.
എന്നാല്‍ ഹേമന്ദിനെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോള്‍ പോലീസ് അതിക്രമം കാണിച്ചെന്നും സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും സിപിഎം ആരോപിക്കുന്നു. പോലീസിനെ താന്‍ ഭീഷപ്പെടുത്തിയിട്ടില്ലെന്നും, ഇടതുനയം അട്ടിമറിച്ചതിലെ പ്രതിഷേധം താന്‍ പ്രകടിപ്പിച്ചത് മാത്രമായിരുന്നെന്നും ദയാനന്ദന് അറിയിച്ചു. കസ്റ്റഡിയില്‍ എടുക്കാന്‍ വന്ന പോലീസ് പോലീസ് വീട്ടില്‍ കയറി അതിക്രമം കാണിച്ചു. സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ദയാനന്ദന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: