ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന പാക് അധിനിവേശ കശ്മീരിലെ ബലാക്കോട്ടില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ മുന്നൂറിലേറെ ഭീകരര്‍ മരിച്ചതായി മുന്‍ പാക് നയതന്ത്രജ്ഞന് ആഗാ ഹിലാലി വെളിപ്പെടുത്തി. 2019 ഫെബ്രുവരി 26നാണ് ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്. ആരും മരിച്ചിട്ടില്ലെന്നും അവിടത്തെ ഭീകരക്യാമ്പുകള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ഇതുവരെ പാക്കിസ്ഥാന് പറഞ്ഞിരുന്നത്. മുന്നൂറിലേറെ പേര് മരിച്ചതായി ഒരു ചാനല്‍ അഭിമുഖത്തിലാണ് ഹിലാലി സമ്മതിച്ചത്.
ഇന്ത്യ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തില്‍ മുന്നൂറു പേരെങ്കിലും മരിച്ചു. അവരുടെ ലക്ഷ്യത്തേക്കാള്‍ വ്യത്യസ്തമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ അവരുടെ ഹൈക്കമാന്‍ഡിനെയാണ് (സൈന്യം) ലക്ഷ്യം വച്ചത്. അവര്‍ സൈനികരാണല്ലോ. സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ആരും മരിച്ചില്ലെന്നാണ് ഞങ്ങള്‍ മനസുകൊണ്ട് സ്വീകരിച്ചിരിക്കുന്നത്. അവര്‍ എന്തു ചെയ്താലും അതു മാത്രമേ നടക്കൂ. സ്ഥിതി മോശമാവില്ലെന്നാണ് (തിരിച്ചടക്കില്ലെന്നാണ്) ഞങ്ങള്‍ അവരോട് പറഞ്ഞിരിക്കുന്നത്, ഒരു ഉറുദു ചാനലില്‍ ഹിലാലി പറഞ്ഞു.
ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയന്ന് പട്ടാള മേധാവി ജനറല്‍ ബജ്വ മുട്ടുവിറച്ചാണ് ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്‍ദ്ധമാനെ മടക്കി നല്‍കിയതെന്ന് പാക് പാര്‍ലമെന്റില്‍ പാക് നേതാവ് തുറന്നു പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: