ന്യൂദല്‍ഹി : സംസ്ഥാനത്തെ കൊറോണ വൈറസ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തിന് കൂടുതല്‍ വാക്സിന് ലഭിക്കാന്‍ സാധ്യത. രോഗവ്യാപന കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഡോസ് വാക്സിന് വിതരണം ചെയ്യാനാണ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിനും മഹാരാഷ്ട്രയ്ക്കും കൂടുതല്‍ ഡോസ് വാക്സിന് അനുവദിച്ചേക്കും.
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊറോണ വാക്സിന് വിതരണം ശനിയാഴ്ച മുതല്‍ ആരംഭിക്കും. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കൊവിഷീല്‍ഡ് വാക്സിനും, ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് വിതരണം ചെയ്യുക.
പുനെ കേന്ദ്രീകരിച്ചായിരിക്കും വാക്സിന്റെ പ്രധാന സംഭരണ കേന്ദ്രം അവിടെ നിന്നാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുക. യാത്രാ വിമാനത്തില്‍ സംസ്ഥാനങ്ങളിലേക്ക് വാക്സിന് എത്തിച്ചു നല്കുന്നതിനായപും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി കഴിഞ്ഞു. വാക്സിന് വിതരണം സംബന്ധിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച ചെയ്യും.
കേരളത്തില്‍ ആദ്യദിനം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വീതം 133 ഇടത്തായി 13,300 പേര്‍ക്ക് വാക്സിന് കുത്തിവയ്ക്കും. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് 11 വീതം, മറ്റ് ജില്ലകള്‍ 9 വീതം കേന്ദ്രങ്ങളിലാണ് വാക്സിനേഷന്. സംസ്ഥാനത്ത് 3,54,897 പേരാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അമ്പത് വയസ്സിന് മുകളിലുള്ളവര്‍, അമ്പതില്‍ താഴെ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിങ്ങനെ 27 കോടി പേര്‍ക്കും നല്‍കും.
79 ലക്ഷം പേര് ഇതുവരെ വാക്സിനായി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. സംസ്ഥാനത്ത് 3,54,897 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ ഘട്ടത്തില്‍ വ്യക്തിഗത രജിസ്ട്രേഷനില്ല. വാക്സിനേഷന് മേല്‍നോട്ടത്തിനുള്ള ആപ്പ് പ്രവര്‍ത്തന സജ്ജമാകാത്തതിനാല്‍ ആധാര്‍ നമ്പരിന്റെ അടിസ്ഥാനത്തിലായിരിക്കും വിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: