മലപ്പുറം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് മുസ്ലീം ലീഗ് ചോദിക്കുമെന്ന് യൂത്ത് ലീഗ്. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനുള്ള ധാരണ മുസ്ലിം ലീഗിനകത്തുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. അതിനുള്ള അവകാശവും അര്‍ഹതയും ലീഗിനുണ്ടെന്നും അദേഹം മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
എവിടെയൊക്കെ എത്ര സീറ്റുകള്‍ വേണമെന്ന് ഉടന്‍ തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു. കൂടുതല്‍ സീറ്റിനുള്ള അവകാശവും അര്‍ഹതയും ലീഗിനുണ്ടെന്നും ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടുമോയെന്ന ചോദ്യത്തിന് മുമ്പ് കിട്ടിയിട്ടുണ്ടെന്നും മുനവ്വറലി പറഞ്ഞു.
എന്നാല്‍, തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്ന കാര്യം ഇതുവരെ ആലോചിട്ടില്ലെന്നാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം അടക്കം ചോദിച്ച് വാങ്ങാനാണ് പി.കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് കേരളത്തിലേക്ക് എത്തുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് യൂത്ത് ലീഗ് നേതൃത്വത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: