ആലപ്പുഴ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഓണ്‍ലൈന്‍ സും മിറ്റിഗില്‍ ബിജെപി പ്രതിനിധി ആദ്യാവസാനം പങ്കെടുത്തത് സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയാവുന്നു. രാവിലെ 11.30 ന് ആരംഭിക്കുമെന്ന് മുന്‍ക്കുട്ടി അറിയിപ്പ് ഉണ്ടായിരുന്നിട്ടും ഇടതു- വലതു സഹകരണമുന്നണി ഭരിക്കുന്ന ചെന്നിത്തല ത്യപ്പെരുംന്തുറ ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗം ഗോപന് ചെന്നിത്തല മാത്രമാണ് കൃത്യസമയത്ത് എത്തി പരിപാടിയില്‍ പങ്കെടുത്തത്.
മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പരിപാടി 11.30ന് ആരംഭിച്ച് അര മണിക്കൂര്‍ ആയപ്പോഴാണ് ഇടതുമുന്നണി അംഗം എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ്റ് ഉള്‍പ്പെടയുള്ള മറ്റ് ഇടത് അംഗങ്ങള്‍ എത്തിയപ്പോള്‍ സമയം 12.10. യുഡിഎഫ് അംഗങ്ങള്‍ എത്തിയതുമില്ല.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എങ്ങനെ പ്രവര്ത്തിക്കണമെന്നുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ സന്ദേശം. വ്യത്യസ്ത രാഷ്ട്രിയ മുന്നണിയാണെങ്കിലും ബിജെപി പ്രതിനിധി കൃത്യസമയത്ത് എത്തി ആദ്യാവസാനം പങ്കെടുത്തത് മറ്റ് രാഷ്ട്രിയപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയിലും ചര്ച്ചയാക്കിയിരിക്കുയാണ്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്ത് യുഡിഎഫ് പിന്തുണയോടെ എല്‍ഡി എഫ് ആണ്് ഭരിക്കുന്നത്. ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനാണ് ഇവിടെ ഇരുവരും രഹസ്യബന്ധം മറനീക്കി പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: