പൂവാര്‍: വെങ്ങാനൂര്‍ നെല്ലിവിള അമരിവിള ജംഗ്ഷന് സമീപം ഹോട്ടല്‍ അടിച്ചു തകര്‍ത്ത് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളെ കൂടി വിഴിഞ്ഞം പോലീസ് പിടികൂടി. വെങ്ങാനൂര്‍ വെണ്ണിയൂര്‍ നെല്ലിവിള തെക്കേക്കര കിഴക്കേ പുത്തന്‍ വീട്ടില്‍ രഞ്ജു.വി.വിജയന് (32), കോവളം സമുദ്ര ബീച്ചിനു സമീപം കണ്ണംകോട് തേരി വീട്ടില്‍ അനിക്കുട്ടന് (21) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. കഴിഞ്ഞ 31ന്
ഉച്ചക്കാണ് അഞ്ചംഗ സംഘം ഹോട്ടലില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ഹോട്ടല്‍ അടിച്ചു തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സംഘത്തിലെ പ്രതികളാണ് പിടിയിലായത്. ഇവര്‍ നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു.
കേസിലെ മൂന്നാം പ്രതി സൂരജ്(19)നെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ രണ്ടുപേരെ കൂടി പിടികിട്ടാനുണ്ടെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു. വിഴിഞ്ഞം എസ്എച്ച്ഒ എസ്.ബി.പ്രവീണ്‍, എസ്ഐമാരായ സജി.എസ്.എസ്, വിഷ്ണു സജീവ്.എസ്, സിപിഒ സജന് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: