പീരുമേട്: ഏലപ്പാറയില്‍ ആറ്റുപുറമ്പോക്ക് കൈയേറി ഡിസിസി അംഗം കെട്ടിടം നിര്‍മ്മിച്ച കേസില്‍ വീഴ്ച, പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെന്ഷന്.
ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിയായ പത്തനംതിട്ട സ്വദേശി ജയിന് ജോണിയെയാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം ജൂനിയര്‍ സൂപ്രണ്ടായ ഷാജി എന്ന ഉദ്യോഗസ്ഥന് സെക്രട്ടറിയുടെ അധിക ചുമതല നല്കി. കഴിഞ്ഞ 29ന് രാതിയിലാണ് ഏലപ്പാറ പാലത്തിന് സമീപം ആറ് കൈയേറി നിര്‍മ്മിക്കുന്ന അഞ്ചുനില കെട്ടിടത്തിന്റെ ആദ്യനിലയുടെ വാര്‍ക്ക നടന്നത്. പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
നിര്‍മാണ വിവരം അറിഞ്ഞ് കളക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും യാതൊരു നടപടിയും എടുക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. 31ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ജന്മഭൂമി വാര്‍ത്ത നല്‍കുകയും വിഷയം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. പിന്നാലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വിശദീകരണം തേടി. ജനുവരി ഒന്നിന് തന്നെ സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥ സംഘം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.
ഇത് പ്രകാരമാണ് നടപടി വരുന്നത്. വീടിന്റെ മുറ്റം കെട്ടുന്നുവെന്ന വ്യാജേനയാണ് കഴിഞ്ഞ തവണ വെള്ളപൊക്കമുണ്ടായ സ്ഥലത്ത് കെട്ടിട നിര്‍മാണം ആരംഭിച്ചത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് രണ്ട് ദിവസമായി കെട്ടിടത്തിന്റെ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: