കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ സ്ഥിതി പരിഗണിച്ച് കര്‍ശ്ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ അഞ്ചാം പ്രതിയാണ് വി.കെ. ഇബ്രാഹിം കുഞ്ഞ്.
രണ്ട് ലക്ഷം രൂപ ബോണ്ടായി കെട്ടിവെയ്ക്കണം. എറണാകുളം ജില്ലവിട്ട് പോകരുത്. പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം. അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്.
ആരോഗ്യ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. അതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് ഇബ്രാഹിമിന്റെ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ജാമ്യം ആവശ്യപ്പെട്ട് ഇതിനു മുമ്പും ഹര്‍ജി നല്‍കിയിരുന്നെങ്കിലും അത് കോടതി തള്ളി. നിലവില്‍ ചികിത്സയില്‍ തുടരുന്ന ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷ നല്കാന് ആവശ്യപ്പെട്ടാണ് ആദ്യ അപേക്ഷ തള്ളിയത്. ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: