ചാരുംമൂട്: താമരക്കുളത്തു വാടകയ്ക്ക് വീട് എടുത്ത് താമസിച്ചു വന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വീടിനു സമീപത്തു നിന്നും നാലു മാസം വളര്‍ച്ച വന്ന മൂന്ന് കഞ്ചാവ് ചെടികള്‍ നൂറനാട് എക്സൈസ് കണ്ടെത്തി. താമരക്കുളം നാലു മുക്കിനു സമീപം കിഴക്കുമുറിയില്‍ കുന്നുവിളയില്‍ ഷെഫിക്കിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണു സംഭവം. ബംഗാള്‍- ആസാം സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തൊഴിലാളികളാണ് വീട് വാടകയ്ക്ക് എടുത്തട്ടുള്ളത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു നടത്തി വരുന്ന പതിവു പരിശോധനക്കിടയിലാണ് കഞ്ചാവ് ചെടി എക്സൈസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.പരിശോധന സമയം വീട്ടില്‍ ആരുമില്ലായിരുന്നു. വീടിന്റെ ഭിത്തിയോടു ചേര്‍ന്ന് പ്ലാസ്റ്റിക് ബക്കറ്റിലാണ് കഞ്ചാവ് വളര്‍ത്തിയിരുന്നത്. കഞ്ചാവ് ച്ചെടികള്‍ എക്സൈസ് കസ്റ്റഡിയിലെടുത്തു. വാടകക്കു താമസിക്കുന്നവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു.
നൂറനാട് റേഞ്ച് എക്സൈസ് ഇന്‍സ്പക്ടര്‍ ഇ.ആര്.ഗിരീഷ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ അബ്ദുല്‍ ഷുക്കൂര്‍, സിഇഒ മാരായ രാജീവ്, ശ്യാംജി, വരുണ്‍ദേവ്, താജുദ്ദീന്, വനിതാ സിഇഒ അനിതാകുമാരി, ഡ്രൈവര്‍ സന്ദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: