കണ്ണൂര്‍: കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ സ്വന്തം പാര്‍ട്ടിക്കാരായ താല്‍ക്കാലിക ജീവനക്കാരെ പിഎസ്സി ലിസ്റ്റ് പരിഗണിക്കാതെ സ്ഥിര നിയമനം നടത്തുത് ജോലിക്കായി പിഎസ്സി പരീക്ഷയെ ആശ്രയിക്കും. ആയിരക്കണക്കിന് അഭ്യസ്തവിദ്യരെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍. പിഎസ്സിയെ നോക്കുകുത്തിയാക്കി സര്‍വ്വകലാശാലകളില്‍ താത്കാലിക നിയമനം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ യുനിവേഴ്സിറ്റിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക ജോലി നല്കി പിന്നീട് സ്ഥിരപ്പെടുത്തുó നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തങ്ങള്‍ക്ക് അനഭിമതരായവരെ പിരിച്ച് വിട്ടശേഷമാണ് സ്വന്തക്കാരെ നിയമിക്കുന്നത്. സര്‍വ്വകലാശാലകളെ മാര്ക്സിസ്റ്റ്വല്ക്കരിക്കാനുള്ള ഈ നീക്കം കേരളത്തിലെ സര്‍വ്വീസ് മേഖലയെ തകര്‍ക്കും. അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി നല്കാന് സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. കാലാവധി തീരാറായ നിരവധി പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ നിലവിലുണ്ട്. ഇതൊന്നും പരിഗണിക്കാതെ പിഎസ്സി ലിസ്റ്റ് അട്ടിമറിക്കുകയാണ്. സിവില്‍ സര്‍വ്വീസ് മേഖലയെ തകര്‍ക്കാനുള്ള നീക്കമാണ് ഇടത് സര്‍ക്കാര്‍ നടത്തുന്നത്.
കണ്ണൂര്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പാര്‍ട്ടി സെക്രട്ടറിയെപോയെയാണ് പ്രവര്ത്തിക്കുന്ന്്. സിപിഎം എന്താണോ പറയുന്നത് അത് മാത്രം അനുസരിക്കുയെന്ന സ്ഥിതിയാണുള്ളത്. ഇത്തരം വൈസ് ചാന്‍സിലര്‍മാര്‍ സര്‍വ്വകലാശാലയ്ക്ക് അപകടമാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വിസി ശ്രമിക്കണം. അല്ലാതെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്ന് വരുന്ന ലിസ്റ്റ് പരിഗണിച്ച് നിയമനം നടത്താനാണ് തീരുമാനമെങ്കല് അത് നടപ്പില്ല. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ പാര്‍ട്ടി പറയുന്ന പണി ചെയ്യുകയാണെങ്കില്‍ വിസി രാജിവെച്ച് പോവുകയാണ് വേണ്ടതെന്നും വിനോദ് കുമാര്‍ പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കൈതപ്രം അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ അധ്യക്ഷന്‍ ധനഞ്ജന്‍ മഥൂര്‍, ബിജെപി സംസ്ഥാന കൗണ്‍സിð അംഗം പി.ആര്. രാജന്, കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് കെ. രതീശന്, ജില്ലാ ട്രഷറര്‍ നന്ദകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത് സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി അക്ഷയ് കൃഷ്ണ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: