ഇരിട്ടി: യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് കുട്ടി ഇരുമ്പുകുഴിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ച അവസാനിച്ചു. ജനുവരി 21 നാണ് ഡിവിഷനിലെ തിരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ഒരാള്‍ പത്രിക പിന്‍വലിച്ചതോടെ ഏഴു പേരാണ് മത്സര രംഗത്ത് ഉള്ളത് .
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയിലെ കെ. ജയപ്രകാശും യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ലിന്‍ഡ ജെയിംസും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ അഡ്വ. ബിനോയ് കുര്യനുമാണ് മത്സരിക്കുന്നത്. ഇവരെക്കൂടാതെ മൈക്കില്‍ തോമസ് (ജെഎസ്എസ്), സ്വാതന്ത്രന്മാരായി നരായണകുമാര്, ലിന്‍ഡ, എം. ലിന്‍ഡ എന്നിവരും മത്സര രംഗത്ത് ഉണ്ട് .
ആറളം, തില്ലങ്കേരി പഞ്ചായത്ത് വാര്‍ഡുകള്‍ പൂര്‍ണ്ണമായും, അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളും, പായം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും , മുഴക്കുന്ന് പഞ്ചായത്തിന്റെ ഏഴ് വാര്‍ഡുകളും ചേര്‍ന്നതാണ് ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്. ഇത്തവണ നടന്ന തിരഞ്ഞെടുപ്പില്‍ ആറളം പഞ്ചായത്തില്‍ ഇരുമുന്നണികളും എട്ടു വീതം സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പമാണ്. തില്ലങ്കേരിയില്‍ 13 വാര്‍ഡുകളില്‍ ഒന്മ്പതെണ്ണത്തില് എല്‍ ഡി എഫും , രണ്ട് വാര്‍ഡുകള്‍ വീതം യു ഡി എഫിനും ബി ജെ പിക്കുമാണ്. പായം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും എല്‍ ഡി എഫിന്റെ കൈകളിലാണ്. മുഴക്കുന്നിലെ ഏഴു വര്‍ഡുകളില്‍ ആറും എല്‍ ഡി എഫിന്റെ കൈയ്യിലാണ്. അയ്യന്‍കുന്നില്‍ യു ഡി എഫിനാണ് മേല്‍ക്കൈ.
ഇരു പക്ഷത്തോടും കിടപിടിക്കാവുന്ന സ്ഥാനാര്‍ത്ഥിയാണ് ബിജെപി ജില്ലാ സിക്രട്ടറി കൂടിയായ കൂട്ട ജയപ്രകാശ്. ഇക്കുറി ബിജെപി പിടിക്കുന്ന വോട്ടുകള്‍ ഇരു പക്ഷത്തിനും നിര്‍ണ്ണായകമാകും. പ്രചരണം കൊഴുക്കുന്നതിനിടെ ബിജെപി , എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നേരത്തെ തന്നെ ഒന്നും രണ്ടും ഘട്ട പ്രചരണം പൂര്‍ത്തിയാക്കിയിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥിയായ ലിന്‍ഡ ജെയിംസും പ്രചരണം ശക്തമാക്കിക്കഴിഞ്ഞു .21ന് രാവിലെ എഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 22ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: