ന്യൂദല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) അഡ്വാന്‍സ്ഡ് പരീക്ഷ ജൂലൈ മൂന്നിന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു. രാജ്യത്തെ ഐ ഐടികളിലേയ്ക്ക് പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് ജെഇഇ.
ഐ ഐടി ഖരഗ്പൂറിനാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല. ഇക്കുറി നാല് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക. ഫ്രിബ്രവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായാണ് പരീക്ഷ.
അതേ സമയം പ്രവേശനത്തിനുള്ള അടിസ്ഥാന മാനദണ്ഡമെന്ന നിലയില്‍ പ്ലസ് ടുവിന് 75 ശതമാനം മാര്‍ക്ക് വേണമെന്ന കാര്യത്തില്‍ കോവിഡ് സാഹചര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: