പട്ന: രാഷ്ട്രീയ തിരിച്ചടിയ്ക്ക് ശേഷം ബീഹാറിലെ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് പോകുന്നതായുള്ള അഭ്യൂഹങ്ങള്‍ ശക്തമായി. കോണ്‍ഗ്രസിലെ 11 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിംഗിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നത്.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ മത്സരിച്ചെങ്കിലും 19 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് ബീഹാര്‍ ഘടകത്തിന്റെ ചുമതലയുള്ള എ ഐസിസി നേതാവ് ശക്തിസിങ് സൊഹൈലിനെ മാറ്റിയിരുന്നു. പകരക്കാരനായാണ് ഭക്തചരണ്‍ദാസ് ചുമതലയേറ്റത്. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനായി അടുത്തയാഴ്ച ഭക്തചരണ്‍ ദാസ് ബീഹാറിലെത്താനിരിക്കെയാണ് ഭരത് സിങ് വെടിപൊട്ടിച്ചത്.
ഭരണപക്ഷം തന്നെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്കെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. വിവാദപ്രസ്തവാന ഇറക്കിയ ഭരത് സിങിനെതിരെ നടപടിയെടുക്കുമെന്ന് ഭക്തചരണ്‍ ദാസ് പ്രസ്താവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: