തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ അനധ്യാപക താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി യുവമോര്‍ച്ച. സര്‍വകലാശാല ആസ്ഥാനങ്ങളിലേയ്ക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ക്ക് നിവേദനം നല്കി.
പിഎസ്സിയെ നോക്കുകുത്തായാക്കി യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഇടത് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് യുമോര്‍ച്ചാ സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന് പറഞ്ഞു. യുവാക്കളെ വെല്ലുവിളിച്ച് ഇത്തരം നടപടികളുമായി മുന്നോട്ട് പോയാല്‍ ശക്തമായ സമരങ്ങള്‍ക്ക് യുവമോര്‍ച്ച തയ്യാറാകുമെും അദേഹം പറഞ്ഞു.
അതേ സമയം കാലിക്കറ്റ് സര്‍വകലാശാലയിലെ താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എ.എം. ഷഫീഖ് ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് സ്റ്റേ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: