തിരുവനന്തപുരം: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസം ചെല്ലുമ്പോഴും ക്രമമായി കുറയുമ്പോള്‍ കേരളത്തില്‍ മറിച്ചാണ്. കഴിഞ്ഞ കുറേ നാളുകളായി കേരളം വളരെ ഉയര്‍ന്ന പ്രതിദിന പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒരാഴ്ച 35,038 പുതിയ കേസുകള്‍ രേഖപ്പെടുത്തി. പ്രതിദിനം അയ്യായിരത്തോളം പുതിയ കേസുകള്‍ സംസ്ഥാനത്ത് ഉണ്ടാകുന്നു.
പ്രതിദിന രോഗികളുടെ കാര്യത്തിലും ആക്ടീവ് രോഗികളുടെ എണ്ണത്തിലും കേരളം ഒന്നാമതാണ് മറ്റ് സംസ്ഥാനങ്ങള്‍ രോഗത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഏറെ മുന്നേറിയപ്പോള്‍ കേരളം വളരെ പിന്നിലേക്ക് പോയി
എന്തുകൊണ്ട് എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ജന്മഭൂമി ഫോട്ടോ ഗ്രാഫര്‍ വി വി അനൂപ് എടുത്ത ഈ ചിത്രം. സാമൂഹ്യ അകലം പാലിക്കണമെന്ന പ്രചരണത്തിന് കോടികള്‍ മുടക്കിയ സംസ്ഥാനത്ത്, ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ദൃശ്യം.
കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്തു ഡിഗ്രി സ്പോട്ട് അഡ്മിഷന് എത്തിയവര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: