കളമശേരി: 2016 ഫെബ്രുവരി 20ന്, കളമശേരി നഗരസഭയിലെ 14 ാം വാര്‍ഡിലെ പവിത്രന് എന്ന ചുമട്ടുതൊഴിലാളിയുടെ അടുക്കളയില്‍ കേന്ദ്ര സര്‍ക്കാറിന്റെ വാതക വിതരണ പദ്ധതിയായ ഗെയില്‍ പൈപ്പ്ലൈന് പദ്ധതിയിലൂടെ ഗ്യാസ് കിട്ടി. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ആദ്യ സിറ്റി ഗ്യാസ് കണക്ഷന് നല്‍കിയത്. അന്നുതന്നെ, കളമശേരി മെഡിക്കല്‍ കോളേജിലെ ക്യാന്റീനിലും പദ്ധതി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കളമശ്ശേരി നഗരസഭയിലെ അഞ്ചു വാര്‍ഡുകളില്‍ (10, 12, 13, 14, 20) വാര്‍ഡുകളില്‍ പണി പൂര്‍ത്തീകരിക്കുകയും ആറാം വാര്‍ഡില്‍ പണി ഭാഗികമായി നടന്നുകൊണ്ടിരിക്കുകയുമാണ്. നഗരസഭയില്‍ ആയിരത്തിനാനൂറോളം വീടുകളില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു. എറണാകുളം ജില്ലയില്‍ തൃക്കാക്കര അടക്കം മൂവായിരത്തഞ്ഞൂറോളം വീടുകളില്‍ സിറ്റി ഗ്യാസ് പദ്ധതി വഴി പാചക വാതകം കഴിഞ്ഞമാസം നല്‍കിക്കഴിഞ്ഞു.
ഈ പദ്ധതി നടപ്പാക്കിയത്, ചിലര്‍ കുറ്റം പറയുന്ന കോര്‍പ്പറേറ്റ് ഭീമന് ‘അദാനി’യുടെ കമ്പനിയാണ്. ഉപയോഗിക്കുന്നവര്‍ക്ക് പരാതിയില്ല, ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കുമില്ല, എന്നല്ല നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലാഭം, ചെലവ് കുറഞ്ഞതില്‍ നാട്ടുകാര്‍ക്ക് ലാഭം. പിന്നെ, ആര് എന്തിന് ഈ പദ്ധതി വൈകിച്ചുവെന്നതിന് യുക്തമായ സമാധാനമില്ല.
തൃക്കാക്കര നഗരസഭയില്‍ മാത്രം ആയിരത്തെണ്ണൂറോളം വീടുകളില്‍ നല്‍കിയതായി സിറ്റി ഗ്യാസ് ജന്മഭൂമിയോട് പറഞ്ഞു. അഞ്ചുവര്‍ഷമായി ഗ്യാസിന് ബുക്ക്ചെയ്ത് നാളുകള്‍ കാത്തിരിക്കേണ്ട സ്ഥിതി വന്നിട്ടില്ല. അഞ്ചുപേരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിന് രണ്ടുമാസം കൂടുമ്പോള്‍ 800 മുതല്‍ 850 രൂപ വരെയേ ഇപ്പോള്‍ ഗ്യാസിന് വരുന്നുള്ളുവെന്ന് ഉപഭോക്താവായ ഷീല പവിത്രന് പറയുന്നു. ഈ അഞ്ചു വര്‍ഷത്തിനിടെ, ചിലര്‍ പേടിപ്പിച്ചിരുന്നതുപോലെ അപകടമോ അപകട ശങ്കയോ പോലും ഉണ്ടായിട്ടില്ല, അതിനുള്ള കരുതല്‍ ഏജന്‍സിക്കുണ്ടെന്നും അവര്‍ പറയുന്നു. ഓരോ മാസവും കമ്പനി പ്രതിനിധികള്‍ റീഡിങ് എടുക്കും, രണ്ടുമാസം കൂടുമ്പോളാണ് ബില്ല് അടയ്ക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: