ന്യൂദല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് മറുപടിയുമായി ബിജെപി ദേശീയ വക്താവ് സംപിത് പത്ര. യുകെയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തില്‍ റിപ്പബ്ലിക് ദിന പരേഡ് റദാക്കണമെന്ന് ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് ശശി തരൂര്‍ ആവശ്യപ്പെട്ടത്.
പിന്നാലെയാണ് തരൂരിനെ വിമര്‍ശിച്ച് സംപിത് പത്ര രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് വിദേശയാത്ര റദ്ദാക്കാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ‘റദ്ദാക്കേണ്ട ഏതെങ്കിലുമൊരു ആഘോഷം മാത്രമല്ല റിപ്പബ്ലിക്ദിന പരേഡ്. കൂടാതെ രാഹുല്‍ ഗാന്ധിക്ക് ആഘോഷങ്ങളും വിദേശത്തേക്കുള്ള യാത്രകളും റദ്ദാക്കാനായില്ല. പക്ഷേ റിപ്പബ്ലിക് ദിനം റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു?’- സാംപിത് പത്ര ട്വീറ്റ് ചെയ്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആയിരുന്നു റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യതിഥിയായി ഇന്ത്യ ക്ഷണിച്ചിരുന്നത്. ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യ സന്ദര്‍ശനം അദ്ദേഹം ഒഴിവാക്കിയത്. ഇന്ത്യയിലേക്ക് വരാന്‍ കഴിയാത്തതിലുള്ള ഖേദം ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോള്‍ ബോറിസ് ജോണ്സണ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: