പൂവാര്‍: സിപിഎം ഭരിക്കുന്ന പൂവാര്‍ പഞ്ചായത്തില്‍ വൃദ്ധര്‍ക്ക് കട്ടില് നല്കുന്ന പദ്ധതിയില്‍ വന്‍ക്രമക്കേടെന്ന് പരാതി. 2020-21 ലെ വാര്‍ഷികപദ്ധതി പ്രകാരം ജില്ലാ ആസൂത്രണസമിതി അംഗീകരിച്ച പദ്ധതിയിലാണ് ക്രമക്കേടെന്ന് പരാതിയുയര്‍ന്നത്. വിതരണം ചെയ്ത് കട്ടിലുകള്‍ക്ക് ഗുണമേന്മയില്ലെന്ന ആക്ഷേപവുമായി ഗുണഭോക്തകളും രംഗത്തെത്തി.
മുന്‍വര്‍ഷങ്ങളില്‍ വിതരണം ചെയ്തത് തടികൊണ്ടുള്ള കട്ടില്
മുന്‍വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കമ്പനിയില്‍ നിന്നുമാണ് പൂര്‍ണമായും തടികൊണ്ടു നിര്‍മിച്ച കട്ടില് വാങ്ങി വിതരണം ചെയ്തത്. ഇതേ നിലവാരമുള്ള കട്ടില് വിതരണം ചെയ്യാന്‍ കഴിഞ്ഞഭരണസമിതി തീരുമാനിച്ചെങ്കിലും പുതിയ ഭരണസമിതി എത്തിച്ചത് പ്ലൈവുഡ് കൊണ്ടുള്ള കട്ടിലാണെന്നാണ് ആക്ഷേപം. ഇതിനെതിരെ മുന്‍ വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.
ആദ്യം തീരുമാനിച്ചത് 150 കട്ടിലുകള്‍; പിന്നീട് 75 ആയി ചുരുക്കി
പഞ്ചായത്തിലെ 15-വാര്‍ഡുകളിലെ വൃദ്ധര്‍ക്കായി 150 കട്ടിലുകള്‍ നല്കാന് മുന്‍ ഭരണസമിതി തീരുമാനിച്ചെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിഞെരുക്കത്തിന്റെ പേരുപറഞ്ഞ് എണ്ണം 75 ആയി ചുരുക്കി. പൂര്‍ണമായും തടികൊണ്ടുള്ള കട്ടിലിനാണ് അംഗീകാരം നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് വന്നതിനാല്‍ കട്ടിലുകളുടെ വിതരണം നടന്നില്ല. മാറി വന്ന ഭരണസമിതി കഴിഞ്ഞദിവസം വിതരണത്തിനായി കട്ടില് എത്തിച്ചപ്പോഴാണ് മുന്‍ ഭരണസമിതിയുടെ തീരുമാനം ലംഘിച്ചതായി കണ്ടെത്തിയത്. ഇതോടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
വലുപ്പത്തിലും വ്യത്യാസം
പഞ്ചായത്തിലെ ഓരോ വാര്‍ഡിലും 5 കട്ടിലുകള്‍ വീതം നല്‍കാനാണ് തീരുമാനിച്ചത്. ഒരുകട്ടിലിന് 5000 രൂപയില്‍ അധികമാണ് ചെലവ്. എന്നാല്‍ വിതരണത്തിന് എത്തിച്ച കട്ടിലിന്റെ വലുപ്പത്തിലുള്ള വ്യത്യാസവും പദ്ധതിയില്‍ വന്‍ക്രമക്കേട് നടന്നെന്ന ആക്ഷേപത്തെ ബലപ്പെടുത്തി.
മുന്‍ഭരണസമിതിയുടെ തീരുമാനം ലംഘിച്ചു: വി.എസ്. വിനീത്കുമാര്‍
മുന്‍ ഭരണസമിതിയുടെ തീരുമാനം ലംഘിച്ച് ഗുണമേന്മ ഇല്ലാത്ത കട്ടില് എത്തിച്ചതിനെതിരെ ബിജെപി നേതാവും മുന്‍ മെംബറുമായ വി.എസ്. വിനീത്കുമാറാണ് പ്രതിഷേധിച്ചത്. മുന്‍ഭരണസമിതികളുടെ കാലത്ത് പൂര്‍ണമായും തടികൊണ്ട് നിര്‍മിച്ച കട്ടിലാണ് വിതരണം ചെയ്തത്. അത്തരത്തിലുള്ള കട്ടിലിനാണ് കഴിഞ്ഞ ഭരണസമിതിയും അംഗീകാരം നല്‍കിയതെന്നും വിനീത്കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥതലത്തില്‍ ഭരണസമിതി തീരുമാനം അട്ടിമറിച്ചതിനെതിരെ ഡിഡിപിക്ക് പരാതി നല്കി. എന്നാല്‍ ഗുണഭോക്താക്കളില്‍ നിന്നും പരാതിയില്ലെന്ന് എഴുതി വാങ്ങിയാണ് കട്ടില് വിതരണം ചെയ്തത്.പൂവാര്‍ പഞ്ചായത്തില്‍ വൃദ്ധര്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച പ്ലൈവുഡ് കട്ടിലുകള്‍.
സതീഷ് കരുംകുളം
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: