കൊച്ചി: ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ) ദേശീയ നേതാവ് റൗഫിനെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വിട്ടുനല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വിധിച്ചു.
റൗഫിനെ ജനവരി 15ന് ഉത്തര്‍പ്രദേശിലെ മഥുരയിലെ കോടതിയില്‍ ഹാജരാക്കും. നേരത്തെ റൗഫിനെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട മഥുര കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
നേരത്തെ റൗഫിനെ തിരുവനന്തപുരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട യുപിയിലെ ഹത്രാസിലേക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ് ഐ) നേതാക്കളെയും പത്രപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെയും സമാധാനന്തരീക്ഷം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ പറഞ്ഞയക്കാന്‍ പണം ചെലവഴിച്ചത് റൗഫാണെന്നാണ് ഇഡി ആരോപണം.
കൊല്ലം അഞ്ചല്‍ സ്വദേശിയായ റൗഫ് ക്യാമ്പസ് ഫ്രണ്ടിന്റെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയാണ്. ക്യാമ്പസ് ഫ്രണ്ട് ട്രഷറല്‍ അതീഖുര്‍ റഹ്മാന്, മസൂദ് അഹമ്മദ് (ഇരുവരും ജാമിയ മിലിയ ഇസ്ലാമിയ യുണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണ്), പത്രപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് എന്നിവരെ ഹത്രാസിലേക്ക് പോകും വഴി യുപി പൊലീസ് അറസ്റ്റ് ചെയ്തതായി പറയുന്നു. റൗഫ് ഷെറീഫിന്റെ നിര്‍ദേശപ്രകാരമാണ് ഈ സംഘം ഹത്രാസിലേക്ക് പുറപ്പെട്ടതെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുള്ള ഫണ്ട് നല്കിയതും റൗഫ് ഷെരീഫാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റൗഫ് ഷെരിഫീന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 2.5 കോടി രൂപ വിദേശത്ത് നിന്നും എത്തിയതായും ഇഡി ആരോപിക്കുന്നു. ഈ പണമിടപാടിന്റെ രീതി ദുരൂഹമാണെന്നും പറയുന്നു. ഒമാനില്‍ ജോലി ചെയ്യുന്നതായി പറയുന്ന റൗഫ് ആ സമയത്ത് ഇന്ത്യയിലായിരുന്നു. അന്ന് രാവിലെ രാജ്യം വിടാന്‍ തീരുമാനിച്ച റൗഫിന്റെ ആകസ്മികമായി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.
റൗഫിന് ഐസി ഐസി ഐ, ഫെഡറല്‍ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവിടങ്ങളില്‍ അക്കൗണ്ടുള്ളതായും കണ്ടെത്തി. ഐസി ഐസി ഐ അക്കൗണ്ടില്‍ 1.35 കോടി രൂപിയുടെ ഇടപാട് 2018-2020 വരെയുള്ള കാലയളവില്‍ നടന്നിട്ടുണ്ട്. ഹോട്ടല്‍ താമസത്തിന് നല്കിയ പണം എന്നാണ് ബാങ്ക് റെക്കോഡിലുള്ളത്. റൗഫിന് ഇന്ത്യയിലോ ഒമാനിലോ ഹോട്ടല്‍ ഇല്ലാത്തതിനാല്‍ ഈ ഇടപാട് ദുരൂഹമാണെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: