വടകര: സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഗോഡൗണില്‍ വന്‍ തീപിടിത്തം. ലോകനാര്‍കാവില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലാണ് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. ഗോഡൗണില്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ ഭൂരിഭാഗവും അഗ്നിക്കിരയായി.
വടകര താലൂക്കിലെ 40 മാവേലി സ്റ്റോറുകളിലേക്ക് വിതരണം ചെയ്യുന്ന സ്റ്റേഷനറി ഇനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സമീപത്ത് താമസിക്കുന്നവരുടെ ശ്രദ്ധയില്‍പെട്ടതിനാല്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.മനോജ്കുമാറിന്റെ നേതൃത്വത്തില്‍ വടകര ഫയര്‍ സ്റ്റേഷനിലെ രണ്ട് യൂണിറ്റും സ്റ്റേഷന് ഓഫീസര്‍ ബാസിതിന്റെ നേതൃത്വത്തില്‍ നാദാപുരത്ത് നിന്നുള്ള ഒരൂ യൂണിറ്റും സ്ഥലത്തത്തെി. രണ്ടു മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിശമന സേനയോടൊപ്പം നാട്ടുകാരുടെ പരിശ്രമവും തീ നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: