തൃശൂർ: ഡ്രോണ്‍ സഹായത്തോടെ വളളം മറിഞ്ഞ് കാണാതായ നാലു മത്സ്യത്തൊഴിലാളികെ കണ്ടെത്തി. തളിക്കുളം തമ്പാൻ കടവിൽ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയ്ക്കാണ് പറശിനിക്കടവ് മുത്തപ്പൻ എന്ന ഫൈബർ വളളത്തിൽ മത്സ്യബന്ധനത്തിന് നാല് പേര് പോയത്.
രാവിലെ എട്ടരയോടെയാണ് വളളം മുങ്ങിയതായി മറ്റ് മത്സ്യത്തൊഴിലാളികൾക്ക് വിവരം ലഭിച്ചത്. തമ്പാൻ കടവ് സ്വദേശികളായ ചെമ്പനാടൻ വീട്ടിൽ കുട്ടൻ (60), കുട്ടൻ പാറൻ സുബ്രഹ്മണ്യൻ (60) അറക്കവീട്ടിൽ ഇക്ബാൽ (50) ചെമ്പനാടൻ വിജയൻ (55) എന്നിവരെയാണ് കാണാതായത്.
എന്നാല്‍ ഡ്രോൺ ഉപയോഗിച്ചുളള തെരച്ചിലിനിനൊടുവില് നാല് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി കരയ്ക്കെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: