ഫ്ലോറിഡ: ഫ്ലോറിഡ കേപ് കോറലിലുള്ള മസാല മന്ത്ര എന്ന ഇന്ത്യൻ റസ്റ്റോറന്റിലെ സപ്ലെയർക്ക് ജനുവരി ഒന്നിന് ടിപ്പായി ലഭിച്ചത് 2020 ഡോളർ (ഏതാണ്ട് 1,50,000 രൂപ). ഡോൺ എന്ന ജീവനക്കാരനാണ് നല്ല മനസ്സുള്ള ഒരാളിൽ നിന്നും അപ്രതീക്ഷിതമായി ഇത്രയും വലിയ തുക ലഭിച്ചത്. റസ്റ്ററന്റിൽ നിന്നും സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലും ടിപ്പു നൽകിയ തുകയും റസ്റ്ററന്റ് ഉടമസ്ഥൻ പുറത്തു പരസ്യമായി പ്രദർശിപ്പിച്ചിരുന്നു.
‘ടിപ്പ് ലഭിച്ചതു കണ്ടപ്പോൾ ആദ്യം ഡോണിന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല. അവന്റെ മുഖത്തു വിടർന്ന സന്തോഷം വർണനാതീതമാണെന്നും, പുതിയ വർഷം പ്രതീക്ഷകൾക്ക് ചിറകുമുളച്ച സന്ദർഭമായിരുന്നു’വെന്നും റസ്റ്ററന്റ് ഉടമ പറഞ്ഞു. ഇത്തരം ടിപ്പുകൾ ലഭിക്കുന്ന നിരവധി സംഭവങ്ങൾ അമേരിക്കൻ റസ്റ്ററന്റുകളിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യൻ റസ്റ്ററന്റുകളിൽ വളരെ അപൂർവമാണ്. റസ്റ്ററന്റിലെ വിശ്വസ്തനും കഠിന പരിശ്രമശാലിയുമായിരുന്നു ഡോണെന്നും ഉടമ ചൂണ്ടിക്കാട്ടി.
ഞങ്ങൾ ഇന്ത്യൻ റസ്റ്ററന്റിനെയും ഇന്ത്യൻ സമൂഹത്തേയും ഇഷ്ടപ്പെടുന്നുവെന്ന് കുറിച്ചുവെക്കുന്നതിനും ടിപ്പ് നൽകിയ ആൾ മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: