കൊല്ലം: കല്ലുവാതുക്കലില്‍ പറമ്പില്‍ കരിയിലയില്‍ മറച്ച നിലയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നുരാവിലെ ഏഴിന് ഊഴായ്ക്കോടാണ് സംഭവം. പുരയിടം ഉടമ സുദര്ശനന്പിള്ളയും കുടുംബവുമാണ് കരച്ചില് കേട്ട് അന്വേഷണം നടത്തിയത്.
കുഞ്ഞിന്റെ പൊക്കിള്‍കൊടിപോലും നീക്കം ചെയ്തിട്ടില്ല. വിവരമറിഞ്ഞ് പോലീസും ആരോഗ്യവിഭാഗവും സ്ഥലത്തെത്തി. കുഞ്ഞ് പാരിപ്പള്ളി ഇഎസ്ഐ ആശുപത്രിയിലെ ഐസിയുവിലാണ്. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: