കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ മുതിര്‍ന്ന തിടമ്പ് നര്ത്തകന് പുതുമന ഗോവിന്ദന് നമ്പൂതിരിയുടെ പ്രബന്ധം ‘നര്‍ത്തകി ഡോട്ട് കോമി’ല്‍ ഫീച്ചര്‍ ചെയ്ത് അംഗീകരിക്കപ്പെട്ടു. ഇന്ത്യന്‍ നര്‍ത്തന ഓണ്‍ലൈന്‍ എന്‍സൈക്ളോപീഡിയയായ ‘നര്‍ത്തകി.കോമി’ന്റെ 2021ലെ ആദ്യപതിപ്പില്‍ മുഖ്യമായിത്തന്നെ ഫീച്ചര്‍ ചെയ്തിരിക്കുകയാണ്.
മലബാറിലെ ഏഴു നൂറ്റാണ്ടിലേറെ പുരാതനമായ ക്ഷേത്ര അനുഷ്ഠാനകലയാണ് തിടമ്പ് നൃത്തം. കഴിഞ്ഞ അഞ്ചര ദശകങ്ങളിലേറെയായി തിടമ്പ് നൃത്തത്തിന്റെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനുമായി ഓരോ നിമിഷവും സമര്‍പ്പിക്കുന്ന നൃത്താവതരണരംഗത്തെ സജീവസാന്നിദ്ധ്യമാണ് ഗോവിന്ദന് നമ്പൂതിരി. പുതുമന ഗോവിന്ദന് നമ്പൂതിരിയുടെ ആശയങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്യാന്‍ അദ്ദേഹത്തെ സഹായിച്ചത് തിടമ്പ് നൃത്തത്തിലെ അദ്ദേഹത്തിന്റെ ശിഷ്യന് കൂടിയായ ഡോ. പി. ഗോവിന്ദനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: