ബാഴ്സലോണ: ബാഴ്സലോണയ്ക്കായി 750-ാം മത്സരത്തിനിറങ്ങിയ ലയണല്‍ മെസി ടീമിന് വിജയം സമ്മാനിച്ചു. ലാ ലിഗയില്‍ ബാഴ്സ ഏകപക്ഷീയമായ ഒരു ഗോളിന് ഹ്യൂസ്കയെ തോല്‍പ്പിച്ചു. വിജയഗോളിന് വഴിയൊരുക്കിയത്് മെസിയാണ്. ഈ സൂപ്പര്‍ സ്റ്റാറിന്റെ പാസ് മുതലാക്കി ഫ്രെങ്കി ഡി ജോങ്ങാണ് ഗോള്‍ നേടിയത്. ലാ ലിഗിയില്‍ ബാഴ്സയ്ക്കായുളള മെസിയുടെ അഞ്ഞൂറാം മത്സരമാണിത്.
ബാഴ്സലോണയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തൈ താരമാണ് മെസി. ഇനി പതിനെട്ട് മത്സരങ്ങളില്‍ കൂടി ബൂട്ടൂകെട്ടിയാല് ബാഴ്സയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാകും ഈ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍. 767 മത്സരങ്ങള്‍ കളിച്ച സാവി ഹെര്‍ണാണ്ടസാണ് നിലവില്‍ ബാഴ്സയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം. ലാ ലിഗയില്‍ മാത്രം സാവി ബാഴ്സക്കായി 505 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ഹ്യൂസ്കയെ തോല്‍പ്പിച്ചതോടെ ബാഴ്സലോണ ലാ ലിഗയില്‍ പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പതിനാറ് മത്സരങ്ങളില്‍ അവര്ക്ക്് 28 പോയിന്റുണ്ട്. പതിനഞ്ച്് മത്സരങ്ങളില്‍ 38 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്്. അതല്റ്റിക്കോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് ഡിപോര്‍ട്ടിവോ അലാവസിനെ തോല്‍പ്പിച്ചു. ലോറന്റും ലൂയി സുവാരസുമാണ് അത്്ലറ്റിക്കോക്കായി ഗോളുകള്‍ നേടിയത്. അലാവസിന്റെ ആശ്വാസ ഗോള്‍ ഫെലിപ്പിയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: